തിരുവനന്തപുരം: മരണവും സംസ്കാരവും ഒക്കെ വിവാദമായതിനെത്തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്നു പുറത്തെടുത്ത ഗോപന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീണ്ടും സംസ്കരിച്ചു. ചില ഹിന്ദു സംഘടനകളുടെ നാമജപ ഘോഷയാത്രയോടെയാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് മൃതദേഹം വീട്ടിൽ എത്തിച്ചത്. തുടർന്ന് ചില ഹിന്ദുമതാചാര്യന്മാരുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിയിരുന്നു. മൃതദേഹം പുറത്തെടുക്കാനായി പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ടാണ് ‘ഋഷിപീഠം’ എന്ന പേരിൽ പുതിയ സംസ്കാര സ്ഥലം ഒരുക്കിയത്. സംസ്കാര ചടങ്ങിനായി വീടിനു മുന്നിൽ പന്തൽ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. നിരവധി പേരാണ് എത്തിച്ചേർന്നത്. നെയ്യാറ്റിൻകര ഗോപന്റെ സംസ്കാരവുമായി ഹിന്ദു ആചാരങ്ങൾക്ക് പുലബന്ധം പോലുമില്ലെന്ന് ബിജെപി നേതാവ് എംടി രമേഷ് നിലപാട് വ്യക്തമാക്കി. ചില ഹൈന്ദവ സംഘടനകൾ സ്വാമിമാരെ വരെ രംഗത്തിറക്കിയത് ശ്രദ്ധേയമായി. ആരാധനാലയം നിൽക്കുന്ന ഭൂമി സ്വന്തം പേരിൽ ആകാതെ ഈ സംഘടനകൾ പ്രശ്നനങ്ങളിൽ ഇടപെടില്ല എന്നതാണ് കേരളത്തിൽ കണ്ടു വരുന്നത് . ?
പിതാവിനെ മക്കൾ തന്നെ സമാധിയിരുത്തിയ സംഭവം വിവാദമായതോടെയാണ് ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. മരണകാരണം പൂർണമായും വ്യക്തമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം പൊലീസിനെ അറിയിച്ചത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ ക്ഷതമോ മുറിവുകളോ ഇല്ല. എന്നാൽ തലയിൽ കരുവാളിച്ച പാടുകളുണ്ട്. മരണകാരണം കണ്ടെത്താൻ ചില പരിശോധനാഫലങ്ങൾ പുറത്തുവരേണ്ടതുണ്ട്. ശ്വാസകോശത്തിൽ ഭസ്മം കലർന്നിട്ടുണ്ടെന്നു സംശയമുണ്ട്. തലയിലെ കരുവാളിച്ച പാടുകൾ പരുക്കിന്റേതാണോ എന്നും പരിശോധിക്കണം. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് അറിയണമെങ്കിൽ ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും പുറത്തുവരേണ്ടതുണ്ട്. ചുരുക്കത്തിൽ മക്കളുടെ കഷ്ടപ്പാട് മറ്റുചിലർ കൊണ്ടുപോകും ,!!
What do you feel about this post?
Like
Love
Happy
Haha
Sad

