ശബരിമല നിറപുത്തരി ആഘോഷം 10ന്

Pathanamthitta Special
Print Friendly, PDF & Email

സന്നിധാനം – ഐശ്വര്യത്തിനും കാർഷിക സമൃദ്ധിക്കുമായി അയ്യപ്പ സന്നിധിയിൽ നെൽക്കതിർ പൂജിക്കുന്ന നിറപുത്തരി ആഘോഷ ചടങ്ങ് ഈ മാസം 10ന്. അന്ന് പുലർച്ചെ 5.45നും 6.15 നും മധ്യേ തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ നിറപുത്തരിച്ചടങ്ങു നടക്കും. ക്ഷേത്രനട 9ന് വൈകിട്ട് 5ന് തുറക്കും.

കവടിയാർ കൊട്ടാരത്തിൽ നിന്ന് നൽകുന്ന മുഹൂർത്തം അനുസരിച്ചാണ് നിറപുത്തരി നടക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും 10ന് നിറപുത്തരി ചടങ്ങുകൾ നടക്കും. ശബരിമല നിറപുത്തരിക്കുള്ള നെൽക്കതിരുകൾ ശേഖരിക്കുന്നതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആറന്മുളയിൽ നിറപുത്തരിക്കുള്ള നെല്ല് കൃഷി ചെയ്തിട്ടുണ്ട്.

ഇതിനു പുറമേ ചെട്ടികുളങ്ങര, അച്ചൻകോവിൽ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ നെൽക്കതിരുകൾ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു….  സ്വാമി ശരണം 🙏🏼

Leave a Reply

Your email address will not be published. Required fields are marked *