ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്. എക്‌സ്‌റേ ജംഗ്ഷന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടം. സുഹൃത്തുക്കളായ ഇരുവരും എടിഎമ്മിൽ നിന്ന് പണം എടുക്കാനായി പോയതായിരുന്നു. ഇരുവരെയും ചേർത്തല താലുക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

