പത്തനംതിട്ട – എസ്പിസി ദിനത്തോട് അനുബന്ധിച്ച് മൈലപ്ര സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് ഗാർഡ് ഓഫ് ഓണർ നൽകി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പത്താം ക്ലാസ് വിദ്യാർഥികളായ 44 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്.
എസ്പിസി വാരാചരണത്തോട് അനുബന്ധിച്ച് സ്‌കൂളിൽ ക്വിസ്, പോസ്റ്റർ രചന മത്സരങ്ങളും ലഹരി വസ്തുക്കൾക്ക് എതിരെയുള്ള ബോധവൽക്കരണ പരിപാടികളും പൊതിച്ചോർ വിതരണവും വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.
ചടങ്ങിൽ പോലീസ് സബ് ഇൻസ്പെക്ടർ ആർ. സനൽ, സിവിൽ പോലീസ് ഓഫീസറായ സേക്രഡ് ഹാർട്ട് സ്‌കൂൾ ഡ്രിൽ ഇൻസ്ട്രക്ടർ എസ്. പ്രിയേഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മഞ്ജു വർഗീസ്, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർപങ്കെടുത്തു.


