അയൽവാസികൾ തമ്മിൽ തർക്കം അടിപിടിയായി ; ഡോക്ടർക്ക് പരുക്ക് : മുൻ സൈനികൻ അറസ്റ്റിൽ

Pathanamthitta Crime

അടൂർ: വീടിനു സമീപം ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ച സംഭവത്തിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ആയുർവേദ ഡോക്ടറായ വടക്കടത്തുകാവ് ഉഷസിൽ അശ്വിൻ രാജിന് കൈ വിരലിന് പരുക്കേറ്റ സംഭവത്തിൽ മുൻ സൈനികൻ വടക്കടത്തുകാവ് ഏദൻ വില്ലയിൽ തോമസ് പി. ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ഏറെ നാളായി വിരോധത്തിൽ കഴിഞ്ഞു വരികയാണ്. കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം. ഡോക്ടറുടെ വീടിനു സമീപം കാടും മറ്റും വെട്ടിത്തെളിച്ച് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചത് സംബന്ധിച്ചുണ്ടായ തർക്കത്തിലാണ് പരുക്ക്. സംഭവത്തിൽ പ്രതിക്കും പരുക്കേറ്റിട്ടുണ്ട്, ഇദ്ദേഹത്തിന്റെ മൊഴി വാങ്ങി ഡോക്ടർക്കെതിരെയും, സഹോദരനായ അപ്പുവിനെതിരെയും പോലീസ് ജാമ്യമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *