കോഴഞ്ചേരി: മുതിർന്ന സുവിശേഷകനും ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ മുൻ ഓവർസീയറുമായ പാസ്റ്റർ കെ.സി.ജോൺ (74 ) നിര്യാതനായി. 2010 – 2012 കാലയളവിൽ ദൈവസഭയുടെ ഓവർസിയറായി സേവനമനുഷ്ഠിച്ചിരുന്നു. തമിഴ് നാട് സ്‌റ്റേറ്റ് ഓവർസിയർ, സഭ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ, രാജ്യാന്തര സഭ കോൺസിലിൽ ഇന്ത്യൻ പ്രതിനിധി എന്നീ നിലകളിലും പ്രവർത്തിച്ചു.
1949 ൽ മുളക്കുഴ കുഴിപൊയ്കയിൽ കെ.കെ.ചാക്കോയുടെയും റാഹേലമ്മയുടെയും നാല് മക്കളിൽ ഇളയവനായി ജനിച്ച ജോൺ മുളക്കുഴ ഗവണ്മെന്റ് ഹൈസ്‌കൂളിലും പിന്നീട് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലുമായി പഠനം നടത്തി. കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ ക്രിസ്ത്യൻ വിദ്യാർത്ഥി സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. 1972 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥി ആയിരിക്കുമ്പോൾ വിശ്വാസ സ്‌നാനം സ്വീകരിച്ചു. ബിരുദ പഠനാന്തരം എവരി ഹോം ക്രൂസേഡിന്റെ പ്രവർത്തകനായി രാജസ്ഥാനിൽ പ്രവർത്തിച്ചു. തുടർന്ന് മണക്കാല ഫെയ്ത്ത് തിയോളോജിക്കൽ അധ്യാപകനായി ചേർന്നു. പിന്നീട് മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജിലും കുമ്പനാട് ബെതേൽ ലേഡീസ് ബൈബിൾ സ്‌കൂളിലും അദ്ധ്യാപകനായി ചേർന്നു.1978 ൽ മാതൃ സഭയായ മുളക്കുഴ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു. മൗണ്ട് സീയോനിലെ രജിസ്ട്രാറായും പ്രവർത്തിച്ചിട്ടുണ്ട്. രോഗബാധിതനായതോടെ കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.ഭാര്യ . ഗിഫ്റ്റി. മക്കൾ : ശാമുവേൽ, സ്‌നേഹ, സ്മിത, സെറിൻ.സജീവ്.
What do you feel about this post?
Like
Love
Happy
Haha
Sad

