പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിൽ നിന്നുള്ള അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

വായനാവാരാചരണം :ആസ്വാദന കുറിപ്പ് വിജയികൾക്ക്
അവാർഡ് വിതരണം
പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി , കൈപ്പട്ടൂർ സെന്റ് ജോർജ്‌സ് മൗണ്ട് ഹൈസ്‌ക്കൂൾ – വിദ്യാരംഗം, വായനക്കൂട്ടം എന്നിവയുടെ നേതൃത്വത്തിൽ വായനാവാരാചരണത്തിന്റെ ഭാഗമായി നടന്ന പുസ്തക അസ്വാദനകുറിപ്പ് മൽസര വിജയികൾക്കുള്ള അവാർഡ് വിതരണം ജൂലൈ 19 ന് രാവിലെ 10.30 ന് കൈപ്പട്ടൂർ സെന്റ് ജോർജ്‌സ് ഹൈസ്‌ക്കൂളിൽ നടക്കുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. ശിശുക്ഷേമ സമിതി ജില്ലാ പ്രസിഡന്റും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യർ അവാർഡുകൾ വിതരണം ചെയ്യും.

ബയോമെട്രിക് മസ്റ്ററിംഗ്
കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ജൂലായ്-31 ന് അകം അക്ഷയ സെന്റർ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യണം.ഫോൺ – 0495 2966577.

ആറന്മുള വളള സദ്യ; യോഗം 18 ന്
ആറന്മുള വളള സദ്യ വഴിപാടുകൾ, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വളളസദ്യ എന്നിവയുടെ സുഗമമായ നടത്തിപ്പിലേക്ക് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ജൂലൈ 18 ന് രാവിലെ 11 ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.

പിഎസ്സി ഒ.എം.ആർ പരീക്ഷ ജൂലൈ 19 ന്
2023 ജൂൺ 29 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് സയന്റിസ്റ്റ് (കാറ്റഗറി നം.582/22), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വർക്ഷോപ്പ് ഇൻസ്ട്രക്ടർ ഡെമോൺസ്ട്രേറ്റർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (കാറ്റഗറി നം.680/22) എന്നീ തസ്തികകളുടെ ഒ.എം.ആർ. പരീക്ഷ ജൂലൈ 19 ലേക്ക് മാറ്റി. അന്ന് നടക്കുന്ന ഈ പരീക്ഷകളുടെ പരീക്ഷ കേന്ദ്രം, പരീക്ഷ സമയം എന്നിവയിൽ മാറ്റമില്ല. 29-6-23 തിയതിയിലെ പരീക്ഷയ്ക്ക് ലഭ്യമാക്കിയിരുന്ന അഡ്മിഷൻ ടിക്കറ്റുമായി അതേ പരീക്ഷാ കേന്ദ്രത്തിൽ ഹാജരായി ഉദ്യോഗാർഥികൾ പരീക്ഷ എഴുതണം. ഉദ്യോഗാർഥികൾക്ക് എസ് എം എസ് / പ്രൊഫൈൽ മെസേജ് എന്നിവ ആസ്ഥാന ഓഫീസിൽ നിന്നും നൽകും. ഫോൺ: 0468 2222665.

അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി സോഷ്യൽ വർക്കർമാരായി എംഎസ്ഡബ്യു/എംഎ സോഷ്യോളജി /എംഎ ആന്ത്രപോളോജി പാസായ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും വിവിധ ജില്ലകളിലെ 54 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിൽ ഒരു ഒഴിവ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. മതിയായ എണ്ണം അപേക്ഷകൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നും ലഭിക്കാത്ത പക്ഷം മാത്രം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും. വനത്തിനുള്ളിലെ കോളനികളിൽ യാത്ര ചെയ്യുന്നതിനും നിയമനം നൽകുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും കോളനികൾ സന്ദർശിക്കുവാൻ സന്നദ്ധതയുള്ളവർ മാത്രമേ ഈ നിയമനത്തിന് അപേക്ഷ നൽകേണ്ടതായുള്ളൂ. അപേക്ഷാ ഫോറത്തിന് www.stdd.kerala.gov.in സന്ദർശിക്കുക.പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഉദ്യോഗാർഥി ജൂലൈ 31 ന് അകം റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ അല്ലെങ്കിൽ റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നൽകണം. ഈ നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തക്ക് മാത്രം ആയിരിക്കും പ്രതിമാസം 29,535 രൂപ ഓണറേറിയമായി അനുവദിക്കും. ഫോൺ – 04735 227703

ലേലം
2019 ലോകസഭ തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് ഉപയോഗിച്ച പ്ലൈവുഡ്, ആഞ്ഞിലി പട്ടിക, കാർഡ് ബോർഡ്, സ്‌ക്വയർ ട്യൂബ് തുടങ്ങിയ ഏഴ് ഇനങ്ങൾ ജൂലൈ 31 ന് രാവിലെ 11 ന് നെല്ലിക്കാല (തുണ്ടഴം) നിർമിതി കേന്ദ്രത്തിന്റെ ഓഫീസിൽ കോഴഞ്ചേരി തഹസിൽദാർ ലേലം ചെയ്ത് വിൽക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 12430 രൂപ നിരതദ്രവ്യം കെട്ടി ലേലത്തിൽ പങ്കെടുക്കണം. ഫോൺ : 0468 2224256.

സ്പോട്ട് അഡ്മിഷൻ
പത്തനംതിട്ട സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് (സ്റ്റാസ്) കോളജിൽ ബിഎസ്സി സൈബർ ഫോറൻസിക്സ്, ബിഎസ്സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ, എംഎസ്സി സൈബർ ഫോറൻസിക്സ്,എംഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്സുകൾക്ക് സീറ്റുകൾ ഒഴിവ്. അർഹിക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ നിഷ്‌കർഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ : 9446302066, 7034612362.

ഏകദിന പരിശീലനം
കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകൾ, മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവയെകുറിച്ച് ഏകദിന പരിശീലനം നടത്തുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, വില്ലിംഗ്ടൺ ഐലൻഡ്, കൊച്ചിയുടെ സാങ്കേതിക സഹായത്തോടെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ജൂലൈ 26 ന് രാവിലെ 9.30 മുതൽ 4.30 വരെ പരിശീലനം സംഘടിപ്പിക്കും. താത്പര്യമുളളവർ കീഡിന്റെ വെബ് സൈറ്റായ ംംം.സശലറ.ശിളീ ൽ ഓൺലൈനായി ജൂലൈ 20 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുത്ത 50 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ : 0484 2532890,2550322.

ക്വട്ടേഷൻ ക്ഷണിച്ചു
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായേക്കാവുന്ന ഭക്ഷണ മാലിന്യങ്ങൾ, ആശുപത്രിയിൽ നിന്നും നിർമാർജനം ചെയ്യുന്നതിന് തൽപരരായ സ്ഥാപനങ്ങൾ/വ്യക്തികൾ, ഏജൻസികൾ എന്നിവരിൽ നിന്നും നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24 ന് രാവിലെ 11 വരെ.ഫോൺ : 0468 2222364, 9497713258.

ടെൻഡർ ക്ഷണിച്ചു
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആശുപത്രി വളപ്പിൽ കോഫി വെന്റിംഗ് മെഷീൻ സ്ഥാപിക്കുന്നതിന് ഭിന്നശേഷി വിഭാഗത്തിൽപെട്ട വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 ന് രാവിലെ 11 വരെ. ഫോൺ : 0468 2222364, 9497713258.

ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്ക് വീൽചെയർ
2023-24 സാമ്പത്തിക വർഷം ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്ക് വീൽചെയർ എന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പട്ടികജാതി, ജനറൽ വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ അപേക്ഷകർ, നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകൾ സഹിതം ജൂലൈ 31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശിദവിവരങ്ങൾക്കും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ബന്ധപ്പെടുക. ഫോൺ : 0468 2325168.

ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യൻ നിയമനം
പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഇക്കോ ആന്റ് ടിഎംടി ടെക്നീഷ്യൻ നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരിൽ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: ബാച്ചിലർ ഓഫ് കാർഡിയോവാസ്‌കുലർ ടെക്നോളജി (ബിസിവിടി),പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം.എക്കോ കാർഡിയോഗ്രാമിലും ടിഎംടിയിലും രണ്ടുവർഷത്തെ പ്രവർത്തി പരിചയം. ഗവ.കോളജിൽ പഠിച്ച ഉദ്യോഗാർഥികൾക്ക് മുൻഗണന. നിയമന രീതി : കെഎഎസ് പി മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ. അഭിമുഖം : ജൂലൈ 24 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ രാവിലെ 10.30 ന്. ഫോൺ : 0468 2222364, 9497713258.

ഫാർമസിസ്റ്റ് നിയമനം
പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഫാർമസിസ്റ്റ് നിയമനത്തിന് (താത്കാലികം)നിശ്ചിത യോഗ്യതയുളളവരിൽ നിന്നും അഭിമുഖം നടത്തുന്നു. യോഗ്യത: ഡിപ്ലോമ ഇൻ ഫാർമസി അല്ലെങ്കിൽ ഡിഫാം /ബിഫാം , കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. നിയമന രീതി : കെഎഎസ്പി മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ. പ്രായ പരിധി : 40 വയസ്. അഭിമുഖം : ജൂലൈ 22 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ രാവിലെ 10.30 ന്. ഫോൺ : 0468 2222364, 9497713258.

വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
2023-24 സാമ്പത്തിക വർഷത്തിൽ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗ ചികിൽസാസേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായിട്ടുള്ള വെറ്ററിനറി സയൻസിൽ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂലൈ 19 ന് രാവിലെ 11 ന് നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകുന്ന ഉദ്യോഗാർഥികളിൽ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറുമുതൽ രാവിലെ ആറുവരെയാണ് മൃഗചികിൽസാസേവനം നൽകേണ്ടത്. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാസർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂലൈ 19 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ – 0468 2322762.

റീ-ടെൻഡർ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ടാക്സി പെർമിറ്റുള്ള വാഹന ഉടമകൾ / സ്ഥാപനങ്ങളിൽനിന്നും കരാർ അടിസ്ഥാനത്തിൽ ഒരു കാർ ഡ്രൈവർ സഹിതം വാഹനം വിട്ടു നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 ന് വൈകുന്നേരം മൂന്നുവരെ. ഫോൺ : 0468 2325168 ,8281999004.

ക്വട്ടേഷൻ
ഇലന്തൂർ ആർട്സ് ആന്റ് സയൻസ് കോളജ് ലൈബ്രറിയിലേക്ക് കെഒഎച്ച്എ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 ന് രാവിലെ 11 വരെ. ഫോൺ : 9447427702.

Leave a Reply

Your email address will not be published. Required fields are marked *