തടിലോറിയിൽ സ്‌കൂട്ടർ ഇടിച്ചു ഒരു മരണം ; ഒരാൾക്ക് ഗുരുതര പരിക്ക്

Pathanamthitta

പന്തളം : കുരമ്പാലക്ക് സമീപം സ്‌കൂട്ടറും തടിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, പാലമേൽ , തണ്ടാനുവിള, പുഷ്പ തടത്തിൽ പടിഞ്ഞാറ്റേതിൽ പൊടിയൻ്റെ മകൻ അനീഷ് കുമാർ (25) ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന കുരമ്പാല തെക്ക് ഇരിക്കലയ്യത്ത്, സുധാകരൻ (55) ഗുരുതരമായ പരിക്കോട് കൂടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം. സി റോഡിൽ കുരമ്പാല ശങ്കരത്തിൽ പടിക്ക് സമീപം ബുധനാഴ്ച രാത്രി 9 .30 കൂടിയായിരുന്നു അപകടം, കൊട്ടാരക്കരയിൽ നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി വരികയായിരുന്ന ലോറിയും പന്തളത്ത് നിന്നും കുരമ്പാലയിലേക്ക് പോവുകയായിരുന്നു സ്കൂട്ടറിനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ അനീഷ് കുമാർ തൽക്ഷണം മരിച്ചു.
ഭാര്യ :അഞ്ജലി, മകൾ : അശ്വനിക, മാതാവ് പൊടിയമ്മ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *