ബോധവല്‍കരണ ക്ലാസ് നടത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ കാര്യാലയം പത്തനംതിട്ട ജില്ലയിലെ ഔഷധ വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി ആന്റി ബയോട്ടിക് റെസിഡന്‍സ് , നാര്‍ക്കോട്ടിക് മരുന്നുകളുടെ ദുരുപയോഗം എന്നിവയെകുറിച്ചുളള ബോധവല്‍കരണ ക്ലാസ് നടത്തി. പത്തനംതിട്ട ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.അനിതകുമാരി, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ വിദ്യാധരന്‍, എകെസിഡിഎ ജില്ലാ പ്രസിഡന്റ് സന്തോഷ് കെ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. സി എസ് നന്ദിനി, ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായ എസ് അജി, എസ് ശരത് കുമാര്‍ തുടങ്ങിയവര്‍ ബോധവല്‍കരണ ക്ലാസുകള്‍ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *