തിരുവല്ല: പെരിങ്ങരയില്‍ അടച്ചിട്ടിരുന്ന വീടിന്റെ മുന്‍ വാതില്‍ കുത്തി തുറന്ന് മോഷണം. പത്താം വാര്‍ഡില്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തുള്ള ന്യൂ ആക്ലമണ്‍ വീട്ടില്‍ പത്മിനി രാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകനോടൊപ്പം 10 ദിവസം മുമ്പാണ് പത്മിനി കാനഡയിലേക്ക് പോയത്. മുറ്റം വൃത്തിയാക്കാനായി ശനിയാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്.
തുടര്‍ന്ന് പുളിക്കീഴ് പോലീസിനെ വിവരം അറിയിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കിടപ്പുമുറികളിലെ അലമാരകള്‍ എല്ലാം തന്നെ കുത്തിത്തുറന്ന നിലയിലാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ മൂത്തമകന്‍ സ്ഥലത്ത് എത്തിയെങ്കിലും എന്തൊക്കെ നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണക്കാക്കാന്‍ ആയിട്ടില്ല. പുളിക്കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

