കളിയിൽ അൽപം കാര്യം ; വനിതാ ശിശുവികസന വകുപ്പ് സ്റ്റാൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കളിയിൽ അൽപം കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാൾ. എന്റെ കേരളം വിപണന മേളയിലാണ് കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാനും വനിതകൾക്ക് അറിവ് പകർന്നുമുള്ള സ്റ്റാൾ. സ്മാർട്ട് അങ്കണവാടി മാതൃകയിൽ നിർമിച്ച സ്റ്റാളിൽ കുട്ടികൾക്ക് പഠിക്കാനും കളിക്കാനും കലാവിരുതുകൾ കാണിക്കാനുമുള്ള അവസരവുമുണ്ട്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിന് ഊന്നൽ നൽകി അങ്കണവാടികളുടെ പോഷകാഹാര പ്രദർശനവുമുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സൗജന്യ കൗൺസിലിംഗ് സർവീസ് ലഭ്യമാക്കുന്ന പേരന്റിങ് ക്ലിനിക്കാണ് മറ്റൊരു പ്രത്യേകത. സ്ത്രീകൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരമായി കൗൺസിലിങ്ങും നൽകുന്നു. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന സഖി സെല്ലിനെപ്പറ്റിയുള്ള അവബോധനവുമുണ്ട്. അഭിപ്രായങ്ങൾ രേഖപ്പെടുത്താനും വനിതാ ശിശു വികസന വകുപ്പിന്റെ സേവനങ്ങളെ പറ്റി അറിവ് നേടാനും അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *