ബീഹാറിൽ രണ്ട് ഹൃദയവുമായി ഒരു കുഞ്ഞ്; അമ്പരന്ന് ഡോക്ടറന്മാർ !!

India

പട്‌ന: നാല് കെെകളും നാല് കാലുകളും രണ്ട് ഹൃദയവുമായി ഒരു പെൺകുഞ്ഞ് ജനിച്ചു. ബിഹാറിലെ സരൺ ജില്ലയിലെ ഛപ്രയിലാണ് വിചിത്ര രൂപമുള്ള കുഞ്ഞിന് യുവതി ജന്മം നൽകിയത്. കുഞ്ഞിന്റെ തലയുടെ ആകൃതിയിലും വ്യത്യാസമുണ്ടായിരുന്നു. ഒരു തലയും രണ്ട് ഹൃദയവും രണ്ട് ജോഡി കാലുകളും നാല് കെെകളും നാല് ചെവിയും രണ്ട് സുഷുമ്‌നാ നാഡികളും കുട്ടിയ്ക്ക് ഉണ്ടായിരുന്നതായി ആശുപത്രി ഡയറക്‌ടർ ഡോക്ടർ അനിൽ കുമാർ പറഞ്ഞു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് 20 മിനിട്ടിനുള്ളിൽ തന്നെ മരിച്ചു.

ഛപ്രയിലെ ശ്യാംചക്കിലുള്ള സഞ്‌ജീവനി നഴ്‌സിംഗ് ഹോമിലാണ് പ്രസൂത പ്രിയ ദേവി എന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ കണ്ട ഡോക്ടർമാരും മറ്റ് ജീവനക്കാരും ഒരുപോലെ അമ്പരന്നു. വിചിത്ര കുഞ്ഞിന്റെ വാർത്ത വളരെ പെട്ടെന്ന് തന്നെ അവിടങ്ങളിൽ പ്രചരിച്ചു.

പിന്നാലെ കുഞ്ഞിനെ കാണാനായി വൻജനക്കൂട്ടമാണ് നഴ്‌സിംഗ് ഹോമിന് മുന്നിൽ തടിച്ച് കൂടിയത്. ചിലർ ഇത് ദെെവത്തിന്റെ കുഞ്ഞാണെന്ന് പറഞ്ഞു. അധികം വെെകാതെ കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. കുഞ്ഞിന്റെ അമ്മ ആരോഗ്യവതിയായിരിക്കുന്നുവെന്നും വേറെ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *