ന്യൂഡൽഹി – ചൈന പുതിയതായി പുറത്തിറക്കിയ ഔദ്യോഗിക ഭൂപടത്തിലാണ് അരുണാചല്‍ പ്രദേശും അക്‌സായ് ചിനും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷെജിയാങ് പ്രവിശ്യയിലെ കൗണ്ടിംഗില്‍ നടന്ന സര്‍വ്വേയിംഗ് അന്റ് മാപ്പിംഗ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിംഗ് ബോധവല്‍ക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിലാണ് രാജ്യത്തിന്റെ പ്രകൃതി വിഭവ മന്ത്രാലയം പുതിയ ഭൂപടം പുറത്തിറക്കിയത്.
ദക്ഷിണ ചൈനാ കടലില്‍ തായ്‌വാൻ അവകാശമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തില്‍ ഉണ്ട്. ബ്രൂണയ്,മ ലേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങള്‍ക്കും ദക്ഷിണ ചൈനാ കടലിന്റെ മേല്‍ അവകാശവാദമുണ്ട്. കഴിഞ്ഞ ഏപ്രില്‍ 14 ന് ചില ഇന്ത്യൻ പ്രദേശങ്ങളുടെ പേരുകൾ ചൈന ഏകപക്ഷീയമായി പുനര്‍നാമകരണം ചെയ്തിട്ടുണ്ടായിരുന്നു.
മുമ്പും ഇത്തരത്തിലുളള നീക്കങ്ങള്‍ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ചൈനയുടെ നടപടിയെ വിമര്‍ശിച്ചുക്കൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്ത് വന്നിട്ടുണ്ടായിരുന്നു.”ഇത് ആദ്യമായിട്ടല്ല ചൈന ഇത്തരത്തിലുളള നീക്കം നടത്തുന്നതെന്നും ശ്രമങ്ങളെ ഞങ്ങള്‍ ഇതിനകം എതിര്‍ത്തിട്ടുണ്ട്” എന്നും അദ്ദേഹം പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

