അടൂർ ബൈപ്പാസിൽ കണ്ടെയ്‌നർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Pathanamthitta
Print Friendly, PDF & Email

അടൂർ: ബൈപ്പാസിൽ കണ്ടെയ്‌നർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ ആലപ്പുഴ വള്ളികുന്നം തെക്കുംമുറി തട്ടാരുടെ കിഴക്കേതിൽ സൂരജ് സുരേന്ദ്രൻ(28) ആണ് മരിച്ചത്. പത്ത് വർഷമായി കൊല്ലം പാവുമ്പ കുറ്റിവിളയിൽ വീട്ടിലാണ് താമസം.

ചൊവ്വാഴ്ച പുലർച്ചെ് 12 നാണ് അപകടം. തമിഴ്‌നാനാട്ടിൽ പോയി തിരികെ വരുമ്പോഴാണ് അപകടം. സംഭവസ്ഥലത്തു തന്നെ സൂരജ് മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന പതാരം കുമരംചിറ സ്വദേശി ആനന്ദചന്ദ്ര(31) ന് നിസാര പരുക്കേറ്റു. സംസ്‌കാരം ബുധനാഴ്ച മൂന്നിന് പാവുമ്പയിലെ വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ സുരേന്ദ്രൻ. അമ്മ: ബിന്ദു. സഹോദരൻ: ബിച്ചു.

Leave a Reply

Your email address will not be published. Required fields are marked *