പത്തനംതിട്ടയിൽ പനി ബാധിച്ച് യുവതി മരിച്ചു: ഡെങ്കിപ്പനി സംശയിക്കുന്നു

Pathanamthitta

അടൂർ: പത്തനംതിട്ട ജില്ലയിൽ വീണ്ടും പനി മരണം. ഏഴംകുളം ഈട്ടിമൂട് കുലശ്ശേരി ചാവരുപടിക്കൽ പുത്തൻ വീട്ടിൽ ആര്യ (26) യാണ് മരിച്ചത്. ഡെങ്കി സംശയിക്കുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം സ്ഥിരീകരണം ഉണ്ടാകും.

രോഗം കലശലായി അവശനിലയിലായ ആര്യയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദിവസങ്ങളായി പനി ബാധിതയായിരുന്നു. തഹസീദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹ പരിശോധനയ്ക്കു നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭർത്താവ് പിന്റുവിനും നേരത്തേ പനി ബാധിച്ചിരുന്നു. ഭാര്യയുടെ മരണ വാർത്ത അറിഞ്ഞ് കുഴഞ്ഞുവീണ പിന്റുവും ചികിൽസയിലാണ്. മക്കൾ: മാളവിക, സത്യദേവ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *