ചെന്നീർക്കര : ഹിന്ദു ഏകതാ സംഗമ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തു തല ഹിന്ദു ഏകതാ സംഗമം 15 ന് നടക്കും. ഹൈന്ദവ ഏകീകരണത്തിനായി പ്രക്കാനം കൈതവന ശ്രീദുർഗ്ഗാ – ഹനുമദ് സ്വാമിക്ഷേത്രത്തിൽ വൈകിട്ട് 3 ന് ചേരുന്ന സംഗമം കല്ലറക്കടവ് സാധനാലയം സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠാ നന്ദഗിരി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷൻ മണിലാൽ വി. നാരായണൻ അദ്ധ്യക്ഷത വഹിക്കും. ആർ. എസ്. എസ് പ്രാന്തീയ കാര്യകാരി സദസ്യൻ എ. എം. കൃഷ്ണൻ, സ്വാഗതസംഘം കൺവീനർ ജയൻ ചെറുവള്ളിൽ, ഗിരീഷ് ജി എന്നിവർ പ്രസംഗിക്കും. ശനിയാഴ്ച്ച വൈകിട്ട് 5 വിളംബര ഘോഷയാത്രയും നടക്കും.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

