ആറന്മുള – കഴിഞ്ഞ ദിവസം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാൽവഴുതി റെയിവേ ട്രാക്കിലേക്ക് വീണ് അപകടത്തിൽപ്പെട്ട വയോധികനെ സാഹസികമായി രക്ഷപ്പെടുത്തിയ ആറന്മുള സ്വദേശികളായ സിദ്ധാർത്ഥ്, അനന്ദു എന്നിവരെ സേവാഭാരതി മല്ലപ്പുഴശ്ശേരി, ആറന്മുള യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് ആദരിച്ചു.
സേവാഭാരതി പത്തനംതിട്ട ജില്ല സമിതി അംഗങ്ങളായ G. സന്തോഷ്കുമാർ, വേണു പനവേലിൽ, ആറന്മുള ഗ്രാമ പഞ്ചായത്ത് അംഗം ഷീജ പ്രമോദ്, സേവാഭാരതി ആറന്മുള പ്രസിഡന്റ് ശിവൻപിള്ള, സെക്രട്ടറി ത്രിലോചനൻ, സേവാഭാരതി മല്ലപ്പുഴശ്ശേരി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി നിതിൻ, ഭാരവാഹികളായ വിജയകുമാർ, വിജയൻ നായർ, സുനിൽകുമാർ, ഹരി, സനൽ കുമാർ, ശ്രീജിത്ത്, അനിയൻ, രമ്യ എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

