പത്തനംതിട്ട നഗരത്തില്‍ കെ.എസ്.ഇ.ബിയുടെ ഭൂഗര്‍ഭ കേബിള്‍ വലിക്കാനുപയോഗിക്കുന്ന ഉപകരണം മോഷ്ടിച്ചു: രണ്ടു പേര്‍ അറസ്റ്റില്‍

Crime
Print Friendly, PDF & Email

പത്തനംതിട്ട: നഗരത്തില്‍ കെ.എസ്.ഇ.ബിയുടെ ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിനുള്ള ഡഷാക്കിള്‍ സെറ്റ് എന്ന ഉപകരണം മോഷ്ടിച്ചു കടത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പേട്ട മുദാര്‍ വീട്ടില്‍ നജീബ് (34), ആനപ്പാറ ഷാജി മന്‍സിലി െഷെരീഫ് (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിന് വൈകിട്ട് ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് സമീപം പണി നടക്കുമ്പോഴാണ് ഉപകരണം മോഷ്ടിച്ചത്. ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അന്‍ഷാദ് മുഹമ്മദ് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെ.എസ്.ഇ.ബി വര്‍ക്ക് സൈറ്റില്‍ നിന്നുമാണ് കേബിള്‍ വലിക്കാനുപയോഗിക്കുന്ന ഉപകരണം മോഷ്ടിച്ചത്.

ജുമാ മസ്ജിദ് മുതല്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ വരെയുള്ള ഭാഗത്താക്ക് വൈദ്യുതി ലൈന്‍ ഭൂര്‍ഗഭത്തിലൂടെ വലിക്കുന്ന ജോലി നടക്കുന്നത്. കേബിള്‍ ഇടുന്നതിന് സഹായിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഡഷാക്കിള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *