ചിക്കാഗോയിൽ എട്ടുപേർ വെടിയേറ്റു മരിച്ച സംഭവത്തിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

World Crime
Print Friendly, PDF & Email

ചിക്കാഗോ: രണ്ട് വീടുകൾക്കുള്ളിൽ എട്ടുപേർ വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്വയം വെടിവച്ച് മരിച്ച നിലയിലാണ് റോമിയോ നാൻസ് (23) നെ കണ്ടെത്തിയത്. ചിക്കാഗോയുടെ തെക്കുപടിഞ്ഞാറായി 35 കിലോമീറ്റർ അകലെയുള്ള ഇല്ലിയോണിസിലെ ജോലിയറ്റിലെ വെസ്റ്റ് ഏക്കർ റോഡിലെ രണ്ട് അയൽവീടുകളിലാണ് കൂട്ടക്കൊല നടന്നത്. അപകടകാരിയായ പ്രതിയ്‌ക്കെതിരെ മുൻകരുതലെടുക്കണമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

നൈജീരിയയിൽ നിന്നുള്ള ടൊയോസി ബക്കറെ എന്ന 28-കാര നെയാണ് ജോലിയറ്റ് ടൗൺഷിപ്പിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ തലയ്ക്ക് വെടിയേറ്റ നിലയിൽ ആദ്യം കണ്ടെത്തിയത്. എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ആശുപത്രിയിലാണ് നാൻസി മരിച്ചെന്ന് കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. വിൽ കൺട്രിക്കുള്ളിലാണ് ജോലിയറ്റ് പ്രദേശം. ടൊയോസി കഴിഞ്ഞ മൂന്ന് വർഷമായി വിൽ കൗണ്ടി ഏരിയയിൽ താമസിക്കുകയായിരുന്നെന്ന് വിൽ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഡെപ്യൂട്ടി ചീഫ് ഓഫ് ഓപ്പറേഷൻസ് ഡാൻ ജംഗിൾസ് പറഞ്ഞു. ബക്കറെയെ കണ്ടെത്തിയ ഫെസന്റ് റൺ അപ്പാർട്ട്മെന്റ് കോളിനോട് പ്രതികരിക്കുന്നതിന് മുമ്പ് ഡേവിസ് സ്ട്രീറ്റിൽ നിന്നും എത്തിയ കോളിൽ കാലിന് വെടിയേറ്റ നിലയിൽ 42 വയസുകാരനെ ആശുപത്രിയിലെത്തിയതായി പൊലീസ് തിരിച്ചറിഞ്ഞു.

രണ്ട് ആക്രമണങ്ങളിലും നാൻസ് പ്രതിയാണെന്ന് ഡാൻ ജംഗിൾസ് പറഞ്ഞു. തുടർന്നാണ് വെസ്റ്റ് ഏക്കർസ് റോഡിലെ 2200 ബ്ലോക്കിലെ രണ്ട് വീടുകളിൽ കൂടുതൽ പേർക്ക് വെടിയേറ്റതായി കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഡിറ്റക്ടീവുകളും ഓഫീസർമാരും അന്വേഷണം നടത്തുകയാണ്. ഞായറാഴ്ച വെടിവയ്പ്പ് നടന്ന സ്ഥലത്തിന് സമീപം നാൻസിന്റെ ചുവന്ന ടൊയോട്ട കാമ്റി കാർ കണ്ടെത്തിയിരുന്നു. നാൻസ് കാറിൽ ഇല്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡെപ്യൂട്ടികൾ ഒരു വീടിന്റെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ജംഗിൾ കൂട്ടിച്ചേർത്തു.

തുടർന്ന് നാൻസിന് തൊട്ടടുത്തെ വീട്ടിലെ ആളുകളുമായി ബന്ധമുണ്ടെന്ന് മനസിലാക്കി അവിടെ അന്വേഷിക്കാനെത്തി പ്പോഴാണ് വാതിലിന്റെ പുറത്തേക്ക് രക്തം ഒഴുകുന്നത് കണ്ടത്. അകത്തു കടന്നപ്പോൾ, മരിച്ച രണ്ട് ഇരകളെ കണ്ടെത്തി. അഞ്ച് ഇരകളെ കൂടി അടുത്ത വീട്ടിൽ കണ്ടെത്തിയതായി ജംഗിൾ പറഞ്ഞു. വീടിനുള്ളിൽ കണ്ടെത്തിയ ഇരകളുടെ പേരുകൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് വിശ്വസിക്കുന്നതായി ഇവാൻസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *