ഓട്ടോറിക്ഷയിൽ ബിവറേജ് ; ചലിക്കുന്ന ബിവറേജ് മുതലാളിയെ പൊക്കി

Crime Eranakulam
Print Friendly, PDF & Email

കോതമംഗലം – ഓട്ടോറിക്ഷയിൽ ചലിക്കുന്ന ബിവറേജ് വികസിപ്പിച്ചു മദ്യവിൽപന നടത്തിയ മുതലാളി പിടിയിൽ. പാണിയേലി കൊച്ചുപുരയ്ക്കൽക്കടവ് പന്തലക്കുടം വീട്ടിൽ ഉണ്ണികൃഷ്ണൻ (52) ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയിൽ മദ്യവിൽപന നടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. കൊമ്പനാട്, ക്രാരിയേലി, കൊച്ചുപുരയ്ക്കൽക്കടവ് ഭാഗങ്ങളിലാണ് വിൽപ്പന നടത്തിയിരുന്നത്. കുറെ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ബിവറേജിനായി സെറ്റ് ചെയ്ത ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇൻസ്പെക്ടർ ഹണി.കെ ദാസ് , എസ്.ഐ ഇബ്രാഹിം കുട്ടി, സീനിയർ സീ പി ഒ മാരായ അനീഷ് കുര്യാക്കോസ്, സി.എ നിയാസ്, കെ.പി നിസാർ , എം.ബി സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *