ആറന്മുള കണ്ണാടിയുടെ മാഹാത്മ്യം അങ്ങ് കടലിനക്കരെയും എത്തിക്കാൻ മുരുകന് നിയോഗം !!

Kerala Pathanamthitta Special TECH
Print Friendly, PDF & Email

ബഹ്‌റൈൻ : ലോ​ക​വി​സ്മ​യ​മാ​യി തന്നെ നിലനിൽക്കുന്ന ലോഹക്കൂട്ടിലെ കണ്ണാടിയായ ആ​റ​ൻ​മു​ള ക​ണ്ണാ​ടി​യു​ടെ പരമ്പരാഗത ശില്പി കുടുംബത്തിലെ ഒരംഗം കടല് കടന്ന് ബഹറൈനിലെത്തി. ആ​റ​ൻ​മു​ള ക​ണ്ണാ​ടി​യു​ടെ 26 പരമ്പരാഗത ശില്പി കു​ടും​ബ​ങ്ങ​ളി​ലൊ​ന്നാ​യ പു​ന്നം തോ​ട്ടം കാ​ർ​ത്തി​ക​ ഭ​വ​നി​ൽ മു​രു​ക​ൻ ആ​ർ. ആ​ചാ​രി​യാ​ണ് ആറന്മുളക്കാരൻ തന്നെയായ സു​ഹൃ​ത്ത് അ​നി​ൽ ടൈ​റ്റ​സി​ന്റെ ആ​തി​ഥ്യം സ്വീ​ക​രി​ച്ച് ഇപ്പോൾ ബ​ഹ്റൈ​നി​ലുള്ളത് .

വെ​ളു​ത്തീ​യ​ത്തി​ന്റെ​യും ചെ​മ്പി​ന്റെ​യും സ​ങ്ക​ര​മാ​യ വെ​ങ്ക​ല​ത്തി​ൽ നി​ർ​മി​ക്കു​ന്ന ആറന്മുള ക​ണ്ണാ​ടി, ലോ​ഹ​ക്കൂ​ട്ടി​ന്റെ അ​പൂ​ർ​വ​ത​യാ​ലാ​ണ് പ്ര​തി​ബിം​ബ​ത്തെ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്. ത​ല​മു​റ ത​ല​മു​റ​യാ​യി കൈ​മാ​റി​വ​രു​ന്ന ഈ ​ലോ​ഹ​ക്കൂ​ട്ടി​ന്റെ ര​ഹ​സ്യം 26 കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് അ​റി​യാ​വു​ന്ന​ത് എ​ന്ന​തി​നാ​ലാ​ണ് ആ​റ​ൻ​മു​ള ക​ണ്ണാ​ടി അ​പൂ​ർ​വ​മാ​യി മാ​റു​ന്ന​ത്. 2004ൽ ​ജി​യോ​ഗ്ര​ഫി​ക്ക​ൽ ഇ​ൻ​ഡി​ക്കേ​ഷ​ൻ ടാ​ഗും ആ​റ​ൻ​മു​ള​ക്ക​ണ്ണാ​ടി​ക്ക് ല​ഭി​ച്ചു. ഗ്ലാ​സ് ക​ണ്ണാ​ടി​യി​ൽ പ്ര​തി​ബിം​ബം ഗ്ല​സ്‍സി​ന്റെ അ​ക​ത്തെ പാ​ളി​യി​ലാ​ണ് കാ​ണു​ന്ന​തെ​ങ്കി​ൽ ലോ​ഹ​ക്ക​ണ്ണാ​ടി​യി​ൽ പു​റ​ത്തെ പാ​ളി​യി​ലാ​ണ്. അ​രു​കൊ​ണ്ടു​ത​ന്നെ പ്ര​തി​ബിം​ബം കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി​രി​ക്കും.

ആറന്മുള കണ്ണാടിയുടെ ചരിത്രം മുരുകന്റെ വാക്കുകളിലൂടെ…

ഏതാണ്ട് എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് ത​മി​ഴ്നാ​ട്ടി​ലെ ശ​ങ്ക​ര​ൻ കോ​വി​ലി​ൽ​നി​ന്ന് ആ​റ​ൻ​മു​ള ക്ഷേ​ത്ര നിർമ്മാണ ആവശ്യങ്ങൾക്കായി രാ​ജാ​വ് ഒ​രു​പ​റ്റം ശി​ൽ​പി​ക​ളെ കൊ​ണ്ടു​വ​ന്നു എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​വ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ കി​രീ​ട​ത്തി​ൽ പ്ര​തി​ബിം​ബം ദ​ർ​ശി​ച്ച​തോ​ടെ ആ​കൃ​ഷ്ട​നാ​യ രാ​ജാ​വ് ശി​ൽ​പി​ക​ളെ അ​വി​ടെ​ത്ത​ന്നെ ത​ങ്ങാ​ൻ നിർബന്ധിക്കുകയായിരുന്നു. അ​ങ്ങ​നെ ആറന്മുളയിൽ ആ​വാ​സ​മു​റ​പ്പി​ച്ച ശി​ൽ​പി കു​ടും​ബ​ങ്ങ​ളാ​ണ് ആ​റ​ൻ​മു​ള ക​ണ്ണാ​ടി​യു​ടെ യഥാർത്ഥ സ്ര​ഷ്ടാ​ക്ക​ളെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. പി​താ​വ് പ​രേ​ത​നാ​യ രാ​ജ​ൻ ആ​ചാ​രി​യി​ൽ​നി​ന്നും അ​മ്മാ​വ​ൻ പൊ​ന്ന​പ്പ​നാ​ചാ​രി​യി​ൽ​ നി​ന്നു​മാ​ണ് താ​ൻ ക​ണ്ണാ​ടി നി​ർ​മാ​ണ​ത്തി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ​തെ​ന്ന് മു​രു​ക​ൻ ആ​ചാ​രി പ​റ​ഞ്ഞു. ഏ​ഴു​മു​ത​ൽ പ​ത്തു​ദി​വ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ഓ​രോ ക​ണ്ണാ​ടി​യും നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്.

ആറന്മുള ക​ണ്ണാ​ടി നി​ർ​മാ​ണം അ​തി​സൂ​ക്ഷ്മ​മാ​യ ക​ര​കൗ​ശ​ല വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. ക​ണ്ണാ​ടി ഫ്രെ​യിം മാ​ത്ര​മാ​ണ് യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ രാ​കി​യെ​ടു​ക്കു​ന്ന​ത്. ക​ളി​മ​ണ്ണു​കൊ​ണ്ട് മൂ​ശ ത​യാ​റാ​ക്കു​ന്ന​തു​മു​ത​ൽ അ​തി​സൂ​ക്ഷ്മ​മാ​യ ശ്ര​ദ്ധ വേ​ണം. എ​വി​ടെ​യെ​ങ്കി​ലും പി​ഴ​ച്ചാ​ൽ അ​ധ്വാ​നം പാ​ഴാ​കു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തു​വ​രെ മൂ​ന്നു​ല​ക്ഷം ക​ണ്ണാ​ടി മാ​ത്ര​മാ​ണ് 26 കു​ടും​ബ​ങ്ങ​ളൂം കൂ​ടി നി​ർ​മി​ച്ചി​ട്ടു​ള്ള​തെ​ന്ന് മു​രു​ക​ൻ ആ​ചാ​രി പ​റ​ഞ്ഞു. നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ക​ൾ മു​രു​ക​നി​ൽ​നി​ന്ന് ക​ണ്ണാ​ടി വാ​ങ്ങി​യി​ട്ടു​ണ്ട്.

സ​മീ​പ​കാ​ല​ത്ത് സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ 50 ാം ജ​ന്മ​ദി​ന​ത്തി​ൽ സ​മ്മാ​നി​ക്കാ​നാ​യി അ​​ദ്ദേ​ഹ​ത്തി​​ന്റെ സു​ഹൃ​ത്ത് ക​ണ്ണാ​ടി വാ​ങ്ങി​പ്പോ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​മാ​രും കേ​ന്ദ്ര​മ​ന്ത്രി​മാ​രും വി​ദേ​ശ​പ​ര്യ​ട​നം ന​ട​ത്തു​മ്പോ​ൾ മ​റ്റു രാ​ഷ്ട്ര​നേ​താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ക്കാ​നാ​യി ക​ണ്ണാ​ടി വാ​ങ്ങാ​റു​ണ്ട്. സ​ർ​ക്കാ​റി​ന്റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഓ​ർ​ഡ​റു​ക​ൾ ല​ഭി​ക്കാ​റു​ണ്ട്. ആ​റ​ൻ​മു​ള​ക്ക​ണ്ണാ​ടി​യു​ടെ പ്ര​ശ​സ്തി ലോ​കം​മു​ഴു​വ​ൻ പ​ര​ക്കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും ഹ​മ​ദ് രാ​ജാ​വി​ന് സ​മ്മാ​നി​ക്കാ​നാ​യി പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച ക​ണ്ണാ​ടി​യു​മാ​യാ​ണ് താ​നെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും മു​രു​ക​ൻ ആ​ചാ​രി പ​റ​ഞ്ഞു. നമ്മുടെ നാട്ടുകാരനായ മുരുകന്റെയും, അതുവഴി ആറന്മുള കണ്ണാടിയുടെയും മഹത്വം ലോകമറിയട്ടെ . ആശംസകൾ .

മുരുകന്റെ നാട്ടിലെ നമ്പർ ബഹ്‌റൈനിലും ആക്റ്റീവ് ആണ് . വാട്ട്സാപ്പിലും ബന്ധപ്പെടാം – +91 94971 03033

Anil Titus Bahrain – +973 3367 6616

Leave a Reply

Your email address will not be published. Required fields are marked *