തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് വയോധികൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . കൊല്ലം കുളത്തുപ്പുഴ സ്വദേശി മുരളീധരൻ (76) ആണ് മരിച്ചത്. പുലർച്ചെ നാലിനാണ് സംഭവം. ഈ സമയം കൂട്ടിരിപ്പുകാർ ഉറങ്ങുകയായിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മുരളീധരനെ കണ്ടെത്തിയത്. ഉടൻ തന്നെ മുരളീധരന് ചികിത്സ നൽകിയെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിൽ അസ്വാഭിവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

