കയ്യേറ്റങ്ങൾ പൂർണ്ണമായി ഒഴിപ്പിച്ചില്ലെന്നു പരാതി ; നിർമ്മാണ പ്രവർത്തനങ്ങളും പൊളിച്ചു കളയാൻ കളക്ടറുടെ നിർദ്ദേശം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: മലയാലപ്പുഴ വില്ലേജിൽ BL – 18 ൽ 231/6 നമ്പറിൽ സർവ്വേ നമ്പരിൽ പെട്ട സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറിയ കയ്യേറ്റക്കാരെ പൂർണമായും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകർ റഷീദ് ആനപ്പാറ റവന്യൂ വകുപ്പ് സെക്രട്ടറി ലാൻഡ് റവന്യൂ കമ്മീഷണർ ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി.

പുറമ്പോക്ക് ഭൂമി കയ്യേറിയ ഏഴ് പേരെ 23/ 10 / 2024 ൽ കയ്യേറ്റ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു എന്നാണ് കോന്നി താലൂക്ക് തഹസിൽദാരും വില്ലേജ് ഓഫീസറും തന്റെ വിവരാവകാശനിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്. എന്നാൽ കയ്യേറ്റക്കാരെ ഒഴിപ്പിച്ചിട്ടും കയ്യേറ്റക്കാർ ഒഴിപ്പിക്കുന്നതിന് മുൻപ് നിർമ്മിച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു മാറ്റിയിട്ടില്ല .ഇത് കാരണം പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ച് സർക്കാർ ഏറ്റെടുത്ത ഒരേക്കർ അടുത്ത് വരുന്ന പുറമ്പോക്ക് ഭൂമിയിലേക്ക് പ്രവേശിക്കാൻ വഴിയില്ല. കയ്യേറ്റ സ്ഥലത്ത് സർക്കാർ ഭൂമി എന്ന് നോട്ടീസ് പതിച്ചിട്ടുണ്ട്. ആയത് കയ്യേറ്റക്കാർ നശിപ്പിച്ചുവെങ്കിലും താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വീണ്ടും റവന്യൂ അധികൃതർ നോട്ടീസ് പതിച്ചു. കയ്യേറ്റ ഭൂമി സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥർ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടർന്നു വരുന്നത് എന്ന് അദ്ദേഹം നൽകിയ പരാതിയിലൂടെ ചൂണ്ടിക്കാട്ടി . മലയാലപ്പുഴ സ്വദേശികളായ പങ്കജാക്ഷൻ നായർ, അനിൽകുമാർ, രാജമ്മ പുരുഷോത്തമൻ, ലതാകുമാരി, ശ്യാമള.C.D, ഇന്ദിരാ ഭായി, ആനന്ദ ഭായി എന്നിവരുടെ കയ്യേറ്റമാണ് കോന്നി തഹസിൽദാരും വില്ലേജ് ഓഫീസറും ഒഴിപ്പിച്ചത് .ഒഴിപ്പിച്ചതിനു ശേഷവും പുറമ്പോക്ക് ഭൂമിയിലേക്കുള്ള വഴിയിൽ നിർമ്മിച്ചിരിക്കുന്ന അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റി പട്ടയ ഭൂമിയിലേക്കും പുറമ്പോക്ക് ഭൂമിയിലേക്കും ഉള്ള വഴി പുന:സ്ഥാപിക്കണം എന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം നൽകിയ പരാതിയിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *