ബീഹാർ : ബ്രാഹ്മണർ ആരും ഇന്ത്യാക്കാരല്ലെന്നും നമ്മൾ അവരെ ഇന്ത്യയിൽ നിന്ന് തിരിച്ചോടിക്കുമോയെന്നും ചോദിച്ച് ആർജെഡി നേതാവ് വിവാദത്തിൽ. ബീഹാറിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആർ.ജെ.ഡി. നേതാവ് യദുവംശകുമാർ യാദവാണ് വിവാദ പ്രസ്താവന നടത്തിയത്. ബ്രാഹ്മണസമുദായത്തിൽ നിന്നുള്ളവർ ഇന്ത്യയിൽ നിന്നുള്ളവരല്ലന്നും അവർ വന്നത് റഷ്യയിൽ നിന്നുള്ളവരുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ അവരെ ഓടിക്കാൻ കഴിയുമോയെന്ന് നേതാവ് ആൾക്കാരോട് ചോദിച്ചു. ഇതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് ആർജെഡി നേതാവ് സാമൂഹ്യമാധ്യമങ്ങളിൽ നേരിട്ടത്.
”ബ്രാഹ്മണർ ഇന്ത്യയിൽ നിന്നുള്ളവർ അല്ലെന്ന് ഡിഎൻഎ പരിശോധന വ്യക്തമാക്കുന്നു. അവർ റഷ്യയിൽ നിന്നും ഇവിയെത്തി താമസിച്ചവരാണ്. ഈ ബ്രാഹ്മണർ നമ്മളെ വിഭജിക്കുകയും ഭരിക്കുകയും ചെയ്തു. അവരെ നമ്മൾ ഇവിടെ നിന്നും ഓടിക്കുമോ?” ഏപ്രിൽ 29 ന് നടന്ന പൊതുപരിപാടിയിൽ ഇതായിരുന്നു യാദവിന്റെ ചോദ്യം.
ഇതുവരെ ആര്യന്മാരുടെ അധിനിവേശം എന്നപേരിൽ ഇറാനിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ബ്രാഹ്മണർ എന്ന് ചരിത്രം പറയുന്നത് . എന്നാൽ വളരെ ചുരുക്കം ചില മനുഷ്യർ ഇറാനിൽ നിന്നും, ആഫ്രിക്കയിൽ നിന്നും, ശ്രീലങ്കയിൽ നിന്നും, യമനിൽ നിന്നും, സിറിയയിൽ നിന്നും, ഈജിപ്റ്റിൽ നിന്നും, യൂറോപ്പിൽ നിന്നുമൊക്കെ നമ്മുടെ നാട്ടിലേക്ക് അധിനിവേശം നടത്തിയിട്ടുണ്ട്. അവരൊക്കെ കൃഷിക്കാർ മാത്രമായിരുന്നു. കൃഷിയിടങ്ങൾ മാത്രമായിരുന്നു അന്നത്തെ ലോകം. കൃഷിയിടങ്ങളിൽ അന്നത്തെ നമ്മുടെ എല്ലാ ജാതിക്കാരുമായ സ്ത്രീ കൃഷിയിടങ്ങളും പെട്ടു. അതിനാൽ വ്യക്തമായൊരു ജാതി , മത വ്യക്തത ഇന്ത്യയിലെ മനുഷ്യ സമൂഹത്തിൽ ഇല്ല. ഉണ്ടാക്കിയെടുക്കാൻ രാഷാട്രീയക്കാർ കുറെ പാടുപെടുന്നുണ്ട് /


