ഇടുക്കി: ചിന്നക്കനാലിൽ നിന്ന് വനപാലകർ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കേരള വനമേഖലയിൽ തന്നെയെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. മറ്റു സ്ഥിരീകരണമൊന്നുമില്ല. തുറന്നുവിട്ട സ്ഥലത്തുനിന്ന് 10 കിലോമീറ്റർ അകലെ തമിഴ്‌നാട് അതിർത്തിവരെ ആന സഞ്ചരിച്ചുവെന്നും പിന്നെ കേരള വനമേഖലയിലേക്ക് തന്നെ തിരികെ വരികയാണുമെന്നാണ് പറയുന്നത്. ദേഹത്തുള്ള മുറിവുകൾ സാരമുള്ളതല്ലെന്നും സ്വഭാവികമായി ഉണങ്ങുമെന്നുമാണ് വനംവകുപ്പ് അധികൃതർ അറിയിക്കുന്നത്.
സർക്കാർ വിശദീകരണങ്ങൾ അല്ലാതെ അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു മറ്റു വാർത്താ അവലോകനങ്ങൾ ഒന്നുമില്ല. അരിക്കൊമ്പനെ നിരീക്ഷിക്കാൻ ആരും ഡ്രോൺ പറത്തിയതുമില്ല. ? മാസത്തിലോ ആഴ്ചയിലോ അരിക്കൊമ്പന് റേഷൻ അനുവദിച്ചു ആദ്യമായി വന്യ മൃഗങ്ങൾക്കും റേഷൻ അനുവദിച്ച ആദ്യ മാതൃകാ സംസ്ഥാനമാകുമായിരുന്നില്ലേ നമ്മൾ ? അതെങ്ങനാ റേഷനും കേന്ദ്രം തരണ്ടേ ?
What do you feel about this post?
Like
Love
Happy
Haha
Sad

