പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് സംഘടിപ്പിക്കുന്ന മെഗാ എഡ്യൂക്കേഷണൽ കാർണിവലും അവാർഡ് നൈറ്റും റാന്നി മാർത്തോമാ കൺവെൻഷൻ സെന്ററിൽ

റാന്നി – ഇടുക്കി പീരുമേട് താലൂക്കിലെ പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, ലോകോത്തര ഹോസ്പിറ്റാലിറ്റി കമ്പനിയായ സ്പാഗോ ഇന്റർനാഷണലുമായി സഹകരിച്ച്‌ റാന്നി മാർത്തോമാ കൺവെൻഷൻ സെന്ററിൽ വച്ച് 2025 ഒക്ടോബർ 11 ശനി ഉച്ചകഴിഞ്ഞ് 3 മണി മുതൽ മെഗാ എഡ്യൂക്കേഷണൽ കാർണിവലും, അവാർഡ് നൈറ്റും സംഘടിപ്പിക്കുന്നു. സമ്മേളനത്തിൽ സ്പാഗോ ഇന്റർനാഷണൽ സി.ഇ.ഓ ശ്രീ.ബെന്നി തോമസ് പുതുപ്പറമ്പിൽ, ശ്രീ രാജു എബ്രഹാം എക്സ്. എം.എൽ.എ, സിനി ആർട്ടിസ്റ്റ് ഡയാന ഹമീദ്, പ്രജ്ഞാനന്ദ തീർത്ഥ പാദസ്വാമികൾ, റാന്നി പഴവങ്ങാടി […]

Continue Reading

എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം

പത്തനംതിട്ട – എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 11 മുതൽ 13 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാൾ ‘ഉദ്യമി’ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45. ഫോൺ : 04682992293 8330010232, 04682270243. *സൗജന്യ പരിശീലനം എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 35 ദിവസത്തെ സൗജന്യ ബ്യൂട്ടിപാർലർ മാനേജ്മന്റ് പരിശീലനം തുടങ്ങുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം. ഫോൺ. 0468 2270243, 04682992293, 8330010232. *സൗജന്യ […]

Continue Reading

അടൂർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളജിൽ അദ്ധ്യാപക ഒഴിവുകൾ

അടൂർ – ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളജിൽ താൽക്കാലിക അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. *അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്) യോഗ്യത :കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തരബിരുദവും(ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് നിർബന്ധം). യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ 23 ന് രാവിലെ 10.30-ന് ഹാജരാകണം. *അസിസ്റ്റന്റ് പ്രൊഫസർ (ബിസിനസ് ഇക്കണോമിക്‌സ്) യുജിസി ചട്ടപ്രകാരമുളള യോഗ്യത. അഭിമുഖം ജൂൺ 24 ന് രാവിലെ 10.30ന് *അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻഎഞ്ചിനീയറിംഗ്) ഇലക്ട്രോണിക്‌സ് […]

Continue Reading

ജയകൃഷ്ണൻ ശശിധരൻ ജിയോജിത്തിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടർ

കൊച്ചി: ജിയോജിത്തിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായി ജയകൃഷ്ണൻ ശശിധരൻ നിയമിതനായി. ടെക്‌നോളജി, കൺസൾട്ടിംഗ് മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ജയകൃഷ്ണൻ അമേരിക്കൻ കമ്പനിയായ അഡോബി കൺസൾട്ടിംഗ് ഫോർ ഇന്റർനാഷണൽ മാർക്കറ്റ്‌സിന്റെ വൈസ് പ്രസിഡന്റും ഏഷ്യാ പസഫിക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേധാവിയുമായിരുന്നു. അഡോബിക്കു പുറമെ, കേപ്‌ജെമിനി, വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നീ സ്ഥാപനങ്ങളുടെ നേതൃനിരയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജിയോജിത്തിന്റെ ഡിജിറ്റൽ, എഐ, ഇൻഫർമേഷൻ എന്നിവയുടെ നയരൂപീകരണത്തിന്റെയും നടപ്പാക്കലിന്റെയും ചുമതല […]

Continue Reading

വെച്ചൂചിറ സർക്കാർ പോളിടെക്‌നിക് കോളജിൽ അദ്ധ്യാപക നിയമനം

വെച്ചൂചിറ സർക്കാർ പോളിടെക്‌നിക് കോളജിൽ ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. തസ്തിക, യോഗ്യത ക്രമത്തിൽ ചുവടെ. *ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തിൽ ബി-ടെക് ഫസ്റ്റ്ക്ലാസ്. *ട്രേഡ്‌സ്മാൻ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമ. *ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമ. *ബയോഡേറ്റ, മാർക്ക്‌ലിസ്റ്റ്, പത്താംതരം /തതുല്യം, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിന് രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ : […]

Continue Reading

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ മേയ് 8 ന്

തിരുവനന്തപുരം – 19/07/2024 ലെ 30-ാം നമ്പർ കേരള ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ 2024 കേരളത്തിലെ എല്ലാ ജില്ലകളിലും മേയ് 8 ന് നടക്കും. ഹാൾടിക്കറ്റ് https://samraksha.ceikerala.gov.in ൽ നിന്നും ഏപ്രിൽ മുതൽ ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന് 30 മിനിറ്റ് മുൻപ് പരീക്ഷാർഥികൾ ഹാളിൽ എത്തിച്ചേരണം. പരീക്ഷയ്ക്ക് കാൽക്കുലേറ്റർ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2339233.

Continue Reading

ഞാൻ ആദ്യം പാട്ട് കേട്ട “വാൽവ് റേഡിയോ” !!

ഇലവുംതിട്ട – 1970 കളിൽ ജനിച്ചു ജീവിക്കുന്ന മനുഷ്യർക്ക് ഒരിക്കലും മറക്കാനാകുമെന്ന് കരുതുന്നില്ല വാൽവ് റേഡിയോ. എന്റെ അച്ഛൻ ഉണ്ടാക്കിയ വാൽവ് റേഡിയോയിലാണ് ഞാൻ ആദ്യമായി പാട്ട് കേട്ടത് എന്ന് പറയാൻ എനിക്കഭിമാനം തന്നെ. അതും ചാണ്ഡിഗഢിൽ വെച്ച്. വ്യോമസേനയിൽ ആർ ആൻഡ് ടി സെക്ഷനിൽ ജോലി ചെയ്തിരുന്ന അച്ഛൻ വീട്ടിൽ വന്നാൽ പിന്നെ എപ്പോഴും റേഡിയോ ഉണ്ടാക്കുന്ന മേശയിൽ തന്നെ ഇരിക്കുന്നതാണ് എന്റെ മനസിലെ ഓർമ്മ. രാത്രികളിൽ വാൽവ് റേഡിയോ ട്യൂൺ ചെയ്തു പല സ്റ്റേഷനുകളും […]

Continue Reading

പത്തനംതിട്ടയിലെ ആദ്യ റേഡിയോ സ്റ്റേഷൻ ഏതാണെന്നറിയാമോ ? അതിനു പിന്നിലെ ഇലവുംതിട്ടക്കാരൻ എഞ്ചിനീയറെയും ?

ഇലവുംതിട്ട – 40 വർഷങ്ങൾക്ക് മുമ്പ് ഞാൻ റേഡിയോയിൽ ഒരു പാട്ട് പാടി. അതും എന്നെ പാട്ട് പഠിപ്പിച്ച അദ്ധ്യാപികയും, ബന്ധുവും കൂടിയായ അയത്തിൽ എട്ടുപറയിൽ സ്വർലമ്മ സാറിന്റെ മകൻ രഞ്ചിത് അണ്ണൻ വീട്ടിൽ തുടങ്ങിയ റേഡിയോ സ്റ്റേഷനിൽ. എന്റെ നാട്ടിലെ ആട്ടുകട്ടിൽ അന്ന് ഉണ്ടായിരുന്ന ഒരേയൊരു വീടായിരുന്നു അതെന്ന് ഓർക്കുന്നു. അതിനൊന്നിരിക്കാൻ എപ്പോഴും ഓടാറുണ്ടായിരുന്നു അങ്ങോട്ട് . സുകുമാരൻ ആശാന്റെ അടുത്ത് ഞാൻ അന്ന് പാട്ട് പഠിക്കുന്നത് കൊണ്ടാകാം രഞ്ജിത്തന്നാണ് എന്നെ പാടാൻ വിളിച്ചു. ഞാൻ […]

Continue Reading

എന്നും ഒരേ ഭക്ഷണം : മടുത്തെന്ന പരാതിയുമായി നിലക്കൽ ദേവസ്വം മെസ്സിൽ സർക്കാർ ഉഗ്യോഗസ്ഥർ

നിലയ്ക്കല്‍: ദേവസ്വം മെസിലെ സ്ഥിരം മെനുവിനെതിരേ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ രംഗത്ത്. ഇവിടെ നിന്ന് നല്‍കുന്ന ഭക്ഷണം വളരെ മോശമാണെന്നാണ് പരാതി. ഇതോടെ മെസ് ജീവനക്കാരുമായി കലഹവും പതിവായി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലുള്ള ജീവനക്കാര്‍ക്ക് പുറമേ ശുചീകരണ തൊഴിലാളികള്‍, പാര്‍ട്ട്‌ടൈം ജീവനക്കാര്‍ എന്നിവരടക്കം രണ്ടായിരത്തോളം പേരാണ് ദേവസ്വം മെസില്‍ നിന്ന് ദിവസേന ഭക്ഷണം കഴിക്കുന്നത്. ഉപ്പുമാവാണ് സ്ഥിരം പ്രഭാതഭക്ഷണം. അതിന് രുചിയില്ലെന്നതാണ് പ്രധാനപ്പെട്ട പരാതി. ഉച്ചയ്ക്കും രാത്രിയിലും കിട്ടുന്ന ഭക്ഷണത്തിനും തീരെ ഗുണനിലവാരമില്ലെന്നാണ് പരാതി. ഇതിന്റെ പേരില്‍ […]

Continue Reading

2024 നവംബർ 7, 8 തീയതികളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. (310 ഒഴിവുകൾ)

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ.യിലേക്ക് സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനായി 2024 നവംബർ 7, 8 തീയതികളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. (310 ഒഴിവുകൾ) ഇലെക്ട്രിഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ, വെൽഡർ, ഇന്സുലേറ്റർ (HVAC, പ്ലംബിംഗ്), മേസൺ, HVAC ടെക്‌നീഷ്യൻ, തുടങ്ങിയ ട്രേഡുകളിലുള്ള 310 ഒഴിവുകളിലേയ്ക്ക് ആണ് നിയമനം. ബന്ധപ്പെട്ട ട്രേഡുകളിൽ ITI പാസ്സായവർക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി: 19 വയസ്സ്. സ്റ്റൈപെൻഡും ഓവർടൈം അലവൻസും കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് […]

Continue Reading