പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ( വർണ്ണോൽസവം 2025 ) വിപുലമായി സംഘടിപ്പിക്കാൻ എ.ഡി എം ജ്യോതി ബി.യുടെ അദ്ധ്യക്ഷതയിൽ ജില്ല കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടകസമിതി യോഗം തീരുമാനിച്ചു.
*ജില്ലാതല മൽസരങ്ങൾ*
ഒക്ടോബർ 18, 19 തീയതികളിൽ കോഴഞ്ചേരി ഗവ. ഹൈസ്ക്കൂൾ , കോഴഞ്ചേരി സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിട ങ്ങളലിലായി സംഘടിപ്പിക്കും.25 ന് ചിത്രരചനാ മത്സരങ്ങൾ കോഴഞ്ചേരി ഗവ. ഹൈസ്കൂളിലും , കലാ മത്സര ങ്ങളും സാഹിത്യ മത്സരങ്ങളും സെന്റ് തോമസ് ഹയർ സെക്കണ്ടൻ്റിയിലും നടക്കും.
സർക്കാർ / എയ്ഡ് / അൺ എയ്ഡ് സ്കൂളിലെ എൽ.പി / യു .പി / എച്ച് .എസ് / എസ്. എച്ച് എസ് എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്ക് മൽസര ങ്ങളിൽ നേരിട്ട് പങ്കെടുക്കാം.സ്കൂൾ തലങ്ങളിലെ ലിസ്റ്റ് ഒക്ടോബർ 15ന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം .
നവംബർ 14ന്പത്തനംതിട്ടയിൽ നടക്കുന്ന ശിശുദിന റാലിയിൽ പത്തനംതിട്ട നഗര പ്രദേശത്തെ സ്കൂളുകളിലെവിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത് . രാവിലെ എട്ട് മണിയ്ക്ക് കളക്ട്രേറ്റ് അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന ശിശുദിന റാലി പത്തനംതിട്ട ഠൗൺ ചുറ്റി പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ സമാപിക്കും . തുടർന്ന് പൊതു സമ്മേളനം നടക്കും .
ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി പൊന്നമ്മ , ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡൻ്റ് അജിത് കുമാർ ആർ , ശിശുക്ഷേമ സമിതി ജില്ല
ജോയിൻ്റ് സെക്രട്ടറി സലിം പി ചാക്കോ , ജില്ല ട്രഷറാർ ദീപു ഏ. ജി , മീരാസാഹിബ് എസ് , സുമ നരേന്ദ്ര , ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ലതാകുമാരി ടി .ആർ ,കുഞ്ഞനാമ്മ കുഞ്ഞ് , കലാനിലയം രാമചന്ദ്രൻനായർ , സി. ആർ കൃഷ്ണകുറുപ്പ് , രാജൻ പടിയറ എ.ഇ.ഓമാർ , വിവിധ മേഖലകളിലെ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .
ശിശുദിനാഘോഷത്തിൻ്റെ വിജയത്തിനായുള്ള സംഘടക സമിതിയും രൂപികരിച്ചു.
**********”
ജില്ല കളക്ടർ എസ് .പ്രേംകൃഷ്ണൻ ഐ.എ.എസ് ( ചെയർമാൻ) , കുഞ്ഞന്നാമ്മ കുഞ്ഞ് , അജിത് കുമാർ ആർ , ലതാകുമാരി ടി.ആർ , എ.എസ് നൈസാം , സി.റ്റി ജോൺ, ആശാമോൾ കെ.വി ,പ്രൊഫ. ടി. കെ. ജി നായർ ( വൈസ് ചെയർമാൻമാർ )
ജി. പൊന്നമ്മ ( ജനറൽ കൺവീനർ ) , അനിലാ ബി.ആർ ( കൺവീനർ ) എന്നിവർ ഭാരവാഹികളായും സലിം പി.ചാക്കോ ( ചെയർമാൻ പബ്ളിസിറ്റി ) , പ്രവീൺ ജി. നായർ ( കൺവീനർ പബ്ളിസിറ്റി )കലാനിലയം രാമചന്ദ്രൻ നായർ ( പ്രോഗ്രാം ചെയർമാൻ ) , സി. ആർ. കൃഷ്ണകുറുപ്പ് ( പ്രോഗ്രാം കൺവീനർ ) , അജിത് കുമാർ ആർ . ( ചെയർമാൻ ഫിനാൻസ് ) , ജി. പൊന്നമ്മ ( കൺവീനർ ഫിനാൻസ് ) , രാജൻ പടിയറ ( ചെയർമാൻ ഫുഡ് ) എ ജി ദീപു ( കൺവിനർ ഫുഡ് ), പത്തനംതിട്ട ഡി. വൈ എസ് പി ( ചെയർമാൻ റാലി ) എന്നിവർ സബ്ബ് കമ്മറ്റി ഭാരവാഹി കളായുള്ള 101 ഏക്സിക്യൂട്ടിവിനെ യോഗം തെരഞ്ഞെടുത്തു .


