തിരുവനന്തപുരം – സംസ്ഥാനത്തെ മുൻ ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസ് ഗണവേഷം അണിഞ്ഞു ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുക്കുമെന്ന് വാർത്ത വൈറലാണ്. ഒക്ടോബർ ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ് റൂട്ട് മാർച്ചിലാണ് പപങ്കെടുക്കുക. തുടർന്ന് മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനാകുമെന്നാണ് വാർത്തകൾ. ചില മാധ്യമങ്ങൾ പ്രചാരകനാകുമെന്നും പറയുന്നു. എന്നാൽ വിവാഹം കഴിച്ച ഒരാൾക്ക് മുഴുവൻ സമയ പ്രചാരകനാകാൻ കഴിയില്ല എന്നതാണ് ആർഎസ്എസ് സംഘടനാ ചട്ടക്കൂട്.
പൊലീസിൽ നിന്ന് വിരമിച്ച ജേക്കബ് തോമസ് 2021ൽ ബിജെപിയിൽ ചേർന്നിരുന്നു. സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്എസ് ആണെന്ന് ജേക്കബ് തോമസ് ചാനലുകളോട് പറഞ്ഞു. പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും മുഴുവൻ സമയപ്രവർത്തനമാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് വിശദീകരിച്ചു. ഹൃദയപൂർവം ഭാരതത്തോട് ചേർന്ന് നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. 1997 മുതലാണ് ആർഎസ്‌എസിൽ ആകൃഷ്ടനായത്. ഇനി ആ ആശയങ്ങൾക്കൊപ്പം പോകുകയാണ്. വർഗീയ ആരോപണങ്ങൾക്കുള്ള മറുപടിയാണ് താൻ ആർഎസ്‌എസിൽ ചേർന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
എന്തായാലും ഒക്ടോബർ ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ് റൂട്ട് മാർച്ച് വൈറലാകുമെന്നതിൽ സംശയം വേണ്ട. ചാനലുകളും, യൂട്യൂബർണമാരും ഒക്കെ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. അദ്ദേഹത്തിൻറെ റൂട്ട് മാർച്ചിലെ തെറ്റുകൾ ഒപ്പിയെടുത്ത് വൈറലാകാൻ കൈരളി അടക്കമുള്ള ഇടതുപക്ഷ ചാനലുകളും ഉണ്ടാകും. സാധാരണ ജനം ടിവിയിൽ മാത്രമാണ് ഇങ്ങനെയുള്ള ദൃശ്യങ്ങൾ വരാറുള്ളതെങ്കിലും ഇത് പകർത്താനും വാർത്തയാക്കാനും ചാനലുകൾ മത്സരിച്ചേക്കും. തത്സമയ റിപ്പോർട്ട് അടക്കം വന്നാലും അത്ഭുതപ്പെടേണ്ട. !!
What do you feel about this post?
Like
Love
Happy
Haha
Sad

