ജയകൃഷ്ണൻ ശശിധരൻ ജിയോജിത്തിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടർ

Eranakulam TECH

കൊച്ചി: ജിയോജിത്തിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായി ജയകൃഷ്ണൻ ശശിധരൻ നിയമിതനായി. ടെക്‌നോളജി, കൺസൾട്ടിംഗ് മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ജയകൃഷ്ണൻ അമേരിക്കൻ കമ്പനിയായ അഡോബി കൺസൾട്ടിംഗ് ഫോർ ഇന്റർനാഷണൽ മാർക്കറ്റ്‌സിന്റെ വൈസ് പ്രസിഡന്റും ഏഷ്യാ പസഫിക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേധാവിയുമായിരുന്നു. അഡോബിക്കു പുറമെ, കേപ്‌ജെമിനി, വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നീ സ്ഥാപനങ്ങളുടെ നേതൃനിരയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ജിയോജിത്തിന്റെ ഡിജിറ്റൽ, എഐ, ഇൻഫർമേഷൻ എന്നിവയുടെ നയരൂപീകരണത്തിന്റെയും നടപ്പാക്കലിന്റെയും ചുമതല ജയകൃഷ്ണൻ നിർവഹിക്കും.

സാങ്കേതികവിദ്യയിലും ഡിജിറ്റൽരംഗത്തും ആഴത്തിലുള്ള വൈദഗ്ധ്യവും ആഗോള നേതൃത്വ പരിചയവുമുള്ള ജയകൃഷ്ണനെ ജിയോജിത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ജിയോജിത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ.ജോർജ്ജ് പറഞ്ഞു. സാമ്പത്തിക രംഗത്തെ പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇടപാടുകാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള ജിയോജിത്തിന്റെ നിരന്തര പരിശ്രമങ്ങൾക്ക് ജയകൃഷ്ണന്റെ നിയമനം പുതിയ ഊർജ്ജം പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *