ചക്ക വീണതിനെത്തുടർന്ന് തലയടിച്ചു വീണ് ഒൻപത് വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കോട്ടയ്ക്കല്‍ മിനി റോഡില്‍ ഫാറൂഖ് കോളേജിന് സമീപം താമസിക്കുന്ന ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിഷ തെസ്‌നി ( 9 ) ആണ് തലയില്‍ ചക്ക വീണ് മരിച്ചത്. മറ്റു കുട്ടികള്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9.30 യോട് ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടി തലയിടിച്ച് വീണു. ഉടന്‍ തന്നെ കോട്ടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

മലപ്പുറത്ത് നിന്ന് പെൺകുട്ടികളെ കാണാതായ സംഭവം : തട്ടിക്കൊണ്ടുപോയ കുറ്റം ചുമത്തി യുവാവ് അറസ്റ്റിൽ

മലപ്പുറം: താനൂരിൽ നിന്ന് വിദ്യാർത്ഥിനികളെ കാണാതാവുകയും, മുംബയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ കുട്ടികൾക്കൊപ്പം യാത്ര ചെയ്തിരുന്ന യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശിയായ ആലുങ്ങൽ അക്ബർ റഹീമിനെയാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, അവരെ പിന്തുടരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെയോടെയാണ് യുവാവിനെ താനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുംബൈയിൽനിന്ന് തിരിച്ചെത്തിയ ഇയാളെ താനൂരിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനൂർ ഡിവൈ.എസ്.പി. പി. പ്രമോദിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് […]

Continue Reading

നിലമ്പൂർ ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വിവിധ തസ്തികകളിൽ നിയമനം

മലപ്പുറം – പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നിലവിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എച്ച്.എസ്.എസ്.ടി മലയാളം (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി ഇക്കണോമിക്‌സ് (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി കൊമേഴ്സ് (രണ്ട് ഒഴിവ്), എം.സി.ആർ.ടി (രണ്ട് ഒഴിവ്. ആൺ -1, പെൺ -1), യു.പി.എസ്.ടി മ്യൂസിക്ക് (ഒരു ഒഴിവ്), എച്ച്.എസ്.ടി ഫിസിക്കൽ […]

Continue Reading

അൻവർ “ഒരു ചെറിയ മീനല്ല” ; തുനിഞ്ഞിറങ്ങിയ അൻവർ മൂലം മലബാറിൽ പാർട്ടി പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നാവുമോ ?

മലപ്പുറം – ഇടത് പാളയത്തിൽനിന്ന് കലാപക്കൊടി ഉയർത്തി പുറത്തുപോവുമ്പോൾ പിവി അൻവർ ഇത്രയും വലിയൊരു മീനാണ് എന്ന പലരും ധരിച്ചില്ല. മലബാറിലെ രാഷ്ട്രീയ ചതുരംഗക്കളിയിൽ വെട്ടാൻ തുടങ്ങിയ അൻവറിനെ ചെക്ക് ചെയ്യാൻ പോലും ത്രാണിയില്ലാത്ത അവസ്ഥയാകുമോ പാർട്ടിക്ക് ഇന്നിപ്പോൾ പലർക്കും ആശങ്ക. 2011 -ൽ ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാർഥിയെ വെട്ടാനുള്ള ആയുധമായി അൻവറിനെ ഇറക്കുകയും ഒടുവിൽ വെട്ടാനിറക്കിയവരെ തന്നെ തിരിച്ചുവെട്ടുന്ന ആയുധമായി അൻവർ ഇപ്പോൾ മാറിയതുമാണ് പലരെയും ഇങ്ങനൊക്കെ ചിന്തിപ്പിക്കുന്നത്. പി.വി. അൻവറെന്ന പഴയ കോൺഗ്രസുകാരൻ കേരള […]

Continue Reading

യുഎഇ തിരൂരങ്ങാടി മണ്ഡലം കെഎംസിസി – ക്യാമ്പയിൻ

അബുദാബി : തിരൂരങ്ങാടി മണ്ഡലം കെഎംസിസി യുഎഇ കോര്‍ഡിനേഷന്റെ നേതൃത്വത്തില്‍ ‘അമ്മേ ചിരിക്കുക’ എന്ന പേരില്‍ അമ്മ മാഹാത്മ്യം വിളിച്ചോതുന്ന ‘മാനവീയം’ ക്യാമ്പയിനു അബുദാബി ഇസ്ലാമിക് സെന്ററില്‍ വെള്ളിയാഴ്ച തുടക്കം കുറിക്കും. രാത്രി എട്ട് മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രമുഖ സാമൂഹ്യ പരിശീലകനും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് മുഖ്യ പ്രഭാഷണം നടത്തും. വ്യത്യസ്ത ജീവിതാവസ്ഥ കൊണ്ട് ദുരിതമനുഭവിക്കുന്ന മക്കള്‍ക്ക് വേണ്ടി സര്‍വ്വ സന്തോഷവും ബാക്കി വെച്ചു ജീവിക്കുന്ന നിരവധി അമ്മമാരുടെ ഉന്നമനമാണ് ക്യാമ്പയിൻ കൊണ്ട് […]

Continue Reading

പാർലെ ബിസ്‌കറ്റിൽ എണ്ണവും തൂക്കവും കുറവ്: പരാതിക്കാരിക്ക് 15,000/ രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം – 604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാർലെ ബിസ്‌ക്കറ്റ് പാക്കറ്റിൽ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകൾക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച കാളികാവ് അരിമണൽ സ്വദേശി മെർലിൻ ജോസിന് 15000 രൂപ നഷ്ടപരിഹാരം നൽകാൻ പാർലെ, അങ്കിത് ബിസ്‌കറ്റ് കമ്പനികൾക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷൻ നിർദേശം നൽകി. 160 രൂപ വിലയിട്ടിട്ടുള്ള ബിസ്‌കറ്റ് 80 രൂപക്കാണ് പരാതിക്കാരി വാങ്ങിയത്. പാക്കറ്റിൽ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും […]

Continue Reading

ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് : മാർഗനിർദേശം പുറപ്പെടുവിച്ചു

മലപ്പുറം – ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകൾ ഇടയുന്നതു മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിൽ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേരള ഹൈക്കോടതി നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും […]

Continue Reading

പി വി അൻവർ രാജിവെച്ചു ; നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും

തിരുവന്തപുരം : നിലമ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സ്ഥാനം രാജിവെച്ചുകൊണ്ടു സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി പി വി അൻവ‍ർ. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് രാജി സമർപ്പിച്ചിരിക്കുന്നത്. സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂർ‌ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. എംഎൽഎ സ്ഥാനത്തു നിന്നുള്ള എൽഡിഎഫിന്റെ അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. കഴിഞ്ഞ ദിവസങ്ങളിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. […]

Continue Reading

വന്യമൃഗ ശല്യത്തിനെതിരെ വിപ്ലവം : നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണം – പി.വി അൻവർ

നിലമ്പൂർ : വന്യമൃഗ ശല്യത്തിനെതിരായ വിപ്ലവം കേരളത്തിൽ തുടങ്ങണമെന്ന് പി.വി അൻവർ എംഎൽഎ ആവശ്യപ്പെട്ടു. ഇതിന്റെ നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണമെന്നും നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താൻ ഈ വിഷയം മാത്രം മതി. വനാതിർത്തിയോട് ചേർന്നുള്ള 63 മണ്ഡലങ്ങളിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. സാധാരണക്കാരനായി താനും അവർക്കൊപ്പം ഉണ്ടാകും. ഇതിനായി യുഡിഎഫ് നേതാക്കളെ കാണും. മുന്നണിയല്ല വിഷയം. മുന്നണിയെന്നാൽ ജനങ്ങളാണ്. ‘എന്നെ വിട്ടേക്കൂ. എംഎൽഎ സ്ഥാനം ഒന്നും വേണ്ട. ജനങ്ങളുടെ […]

Continue Reading

ഏഷ്യാ പസഫിക്ക് ഗയിംസ്: റിദ്വാൻ അഹമ്മദിന് നേട്ടം

മലേഷ്യയിലെ ക്വാലാലമ്പൂരിൽ ആരംഭിച്ച ശ്രവണ പരിമിതരുടെ 10 മത് ഏഷ്യാ പസഫിക്ക് ഗയിംസിൽ 4X400 മീറ്റർ സീനിയേഴ്സ് മിക്സഡ് റിലേയിൽ ഓൾ ഇന്ത്യാ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫ് ടീം സ്വർണ്ണ മെഡൽ കരസ്ഥമാക്കി. കേരള ശ്രവണ പരിമിത കായിക കൗൺസിൽ താരമായ റിദ്വാൻ അഹമ്മദ് ഉൾപ്പെട്ട ടീമാണിത്. 400 മീറ്റർ ഹർഡിൽസിൽ മൂന്നാം സ്ഥാനവും റിദ്വാൻ കരസ്ഥമാക്കി. മലപ്പുറം വെള്ളില കോഴിപ്പറമ്പ് പരേതനായ കിഴക്കേ പറമ്പൻ അഹമ്മദ് കുട്ടിയുടെയും സൗജന്റേയും മകനും തിരുവനന്തപുരം നിഷിലെ ബി.എസ്.സി […]

Continue Reading