കടമ്മനിട്ട മാർത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി നിറവിൽ

Pathanamthitta
Print Friendly, PDF & Email

കടമ്മനിട്ട: 1902-ൽ സ്ഥാപിതമായ കടമ്മനിട്ട മാർത്തോമ്മാ പള്ളി (കല്ലേലി പള്ളി) 125-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. പ്രാരംഭത്തിൽ 8 വീടുകളുമായി ആരംഭിച്ച ഇൗ പള്ളി കടമ്മനിട്ട പ്രദേശത്തെ ആദ്യത്തെ മാർത്തോമ്മാ ദൈവാലയമാണ്. ദേശത്തിന്റെ വളർച്ചയിൽ ഇൗ ഇടവക നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഇടവക സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് കമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത്. 1927 ൽ ഒരു ലോവർ പൈ്രമറി സ്കൂൾ സ്ഥാപിക്കുകയും പിന്നീട് അത് മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെന്റിന് വിട്ടുനൽകുകയും ചെയ്തു. ആ സ്കൂൾ ഇന്ന് ശതാബ്ദി നിറവിലാണ്. പതിനാല് മുറികളുള്ള ഷോപ്പിംഗ് കോംപ്ലക്സ് പലർക്കും ബിസിനസിലൂടെ ഉപജീവനം കണ്ടെത്താൻ സഹായിക്കുന്നു..
ആദ്യം മുളങ്കൂട്ടിലും രണ്ടാമത് വെട്ടുകല്ലിലും മൂന്നാമത് കരിങ്കല്ല് കൊണ്ടും നിർമ്മിച്ച പള്ളിയിലാണ് ആരാധന നടത്തിയിരുന്നത്. ഇപ്പോഴുള്ള ദൈവാലയം 2006- ൽ പുതുക്കി പണിതതാണ്. 218 വീടുക ളും 12 പ്രാർത്ഥനാ കൂട്ടങ്ങളുമുള്ള ഇടവകയിൽ സഭയിലെ എല്ലാ ആത്മീയ സംഘടനകളും ഭംഗിയായി പ്രവർത്തിച്ചുവരുന്നു.

ഇടവക വികാരി റവ. ജിജി വി. മാത്യു പ്രസിഡന്റായ ജനറൽ കമ്മറ്റിയും വിവിധ സബ്ക്കമ്മറ്റികളും ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി പരിപാടികൾക്ക് നേതൃത്വം നൽകുന്നു. വേദപഠനം, ചെയിൻ പ്രയർ, ബൈബിൾ ക്വിസ്, കലാസന്ധ്യ, മിഷൻ ഫീൽഡ് സന്ദർശനം, ജീവകാരുണ്യ പദ്ധതികൾ, ഇടവക ഡയറക്ടറിയുടെ പ്രകാശനം തുടങ്ങിയവയാണ് ജൂബിലി വർഷത്തിലെ പ്രധാന പരിപാടികൾ.

ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി പരിപാടികളുടെ ഉദ്ഘാടനം 2026 ജൂലൈ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് മാർത്തോമ്മാ സഭ കുന്നംകുളം- മലബാർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്ക്കോപ്പാ നിർവ്വഹിക്കുന്നതാണ്. അബിൻ വർക്കി എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തുന്നതും വിവിധ സഭകളിലെ വൈദികരും ജനപ്രതിനിധികളും ആശംസകൾ അർപ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *