സന്നിധാനത്തെ തിരക്കിൽ കൂട്ടംതെറ്റി ; വിഷമിച്ചു നിന്ന പന്ത്രണ്ടുകാരൻ കുട്ടിക്ക് കാവലായ് പോലീസ്

ശബരിമല: സന്നിധാനത്തെ തിരക്കിൽ കൂട്ടം തെറ്റിയ പന്ത്രണ്ടുകാരനെ നിമിഷങ്ങൾക്കകം കണ്ടെത്തി ബന്ധുക്കളെ ഏൽപ്പിച്ച് പോലീസ്. മലപ്പുറത്തുനിന്നുള്ള കുട്ടിയാണ് ഇന്നലെ രാവിലെ ഏട്ടരയോടെ കൂട്ടംതെറ്റിയത്. മാളികപ്പുറത്തു വച്ചാണ് കൂടെ വന്നവരിൽ നിന്ന് കുട്ടി ഒറ്റപ്പെട്ടത്. ഭയചകിതനായ കുട്ടി ഒറ്റയ്ക്ക് നടക്കുന്നത് കണ്ട, ധനലക്ഷ്മി ബാങ്കിന്റെ സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ, മലപ്പുറം ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിൽ നിന്നുള്ള രജീഷിന്റെ അടുക്കലേക്ക് കുട്ടിയെ എത്തിച്ചു. രജീഷ് കുട്ടിയിൽ നിന്നും ഫോൺ നമ്പർ വാങ്ങി ബന്ധുവിനെ വിളിച്ചു. കുട്ടിയെ കാണാതെ തിരഞ്ഞു […]

Continue Reading

മലപ്പുറം ജില്ലയിൽ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം – ജില്ലയിൽ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചു. ഈ പരിശോധനാ […]

Continue Reading

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിന് ദാരുണാന്ത്യം

മലപ്പുറം : യുവാവ് ഒഴുക്കിൽപെട്ട് കല്ലിനിടയിൽ കുടുങ്ങി മരിച്ചു. ചോക്കാട് പരുത്തിപ്പറ്റ നിവാസിയായ ഇല്ലിക്കൽ അലിയുടെ മകൻ സർതാജ് (25) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. അരമണിക്കൂറോളം യുവാവ്‌ കല്ലിൽ കുടുങ്ങി വെള്ളത്തിനടിയിലായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ഏറെ പണിപ്പെട്ട് കല്ലിനടിയിൽ നിന്നും യുവാവിനെ പുറത്തെടുത്ത് പൂക്കോട്ടുംപാടം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന യുവാവ് അവധിക്കു നാട്ടിലെത്തിയതായിരുന്നു.

Continue Reading

വാഹനാപകടത്തിൽ പരുക്കേറ്റയാൾക്ക് ഇൻഷുറൻസ് തുക നൽകിയില്ല; ഇൻഷുറൻസ് തുകയും, നഷ്ടപരിഹാരവും, കോടതിച്ചിലവും അടക്കം ഒന്നിച്ചു നൽകാൻ വിധി

മലപ്പുറം – വാഹനാപകടത്തിൽ പരുക്കേറ്റയാൾക്ക് ഇൻഷുറൻസ് തുക നിഷേധിച്ചെന്ന പരാതിയിൽ നഷ്ടപരിഹാരവും ഇൻഷുറൻസ് തുകയും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി. മലപ്പുറം കോഡൂർ ഊരോത്തൊടിയിൽ അബ്‌ദുറസാഖ് നൽകിയ പരാതിയിൽ മാഗ്മാ എച്ച്.ഡി.ഐ പൂനാവാല ഫിൻകോർപ്പ് കമ്പനിക്കെതിരയൊണ് വിധി. പരാതിക്കാരൻ സ്വന്തം മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുമ്പോൾ പിറകിൽ നിന്നും വന്ന കാർ ഇടിച്ച് ഗുരുതരമായ പരുക്കേറ്റിരുന്നു. ചികിൽസ തീർന്നപ്പോൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് പരിശോധിച്ച് 75% ശാരീരിക അവശതയുള്ളതായി സർട്ടിഫിക്കറ്റ് നൽകി. വാഹന ഉടമയെന്ന […]

Continue Reading

ജനങ്ങളുടെ ഭീതിയകറ്റാൻ നടപടികളുണ്ടാകണം ; ഇ. ടി.മുഹമ്മദ് ബഷീർ എംപി, ജെ. പി നദ്ദയെ കണ്ട് കത്ത് നൽകി

ന്യൂഡൽഹി – മലപ്പുറം ജില്ലയിൽ നിപ വൈറസ് ബാധിച്ചതിനെ തുടർന്ന് 14 വയസുള്ള ഒരു കുട്ടി മരണപ്പെട്ട സംഭവത്തിൽ സംസ്ഥാനമാകെ തന്നെ മുൾമുനയിൽ ആണെന്നും ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ യോജിച്ച് നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്നും ഇ. ടി.മുഹമ്മദ് ബഷീർ എംപി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദയെ കണ്ട് കത്ത് നൽകി പൂനെ ആസ്ഥാനമായുള്ള വൈറോളജി ഡിപ്പാർട്ട്മെന്റ് നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ഈ കാര്യത്തിൽ വലിയ […]

Continue Reading

ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ആദ്യത്തെ കേസ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ

മലപ്പുറം – പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 12 :20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 […]

Continue Reading

മലപ്പുറം ; കരാറടിസ്ഥാനത്തിൽ വാഹനം ; ദർഘാസ് ക്ഷണിച്ചു

മലപ്പുറം – ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ ഔദ്യോഗികാവശ്യങ്ങൾക്കായി 2025 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. മഹീന്ദ്ര ബൊലീറോ/ മാരുതി എർട്ടിഗ/ ഹോണ്ട അമേസ്/ടാറ്റ നെക്സോൺ/ ഹ്യുണ്ടായി ഐ20 തുടങ്ങിയ ഗണത്തിൽ വരുന്ന വാഹനങ്ങളാണ് ആവശ്യമുള്ളത്. ജൂൺ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ദർഘാസ് ഫോറം നിശ്ചിത എഗ്രിമെന്റും നിരതദ്രവ്യവും […]

Continue Reading

മലയാളി യുവാക്കളെ അബുദാബിയിൽ നിന്നും കാണാതായതായി പരാതി

അബുദാബി: അബുദാബിയിൽ നിന്നും തായ്‌ലാന്റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളായ സഫീർ, സുഹൈബ് എന്നിവരെയാണ് കാണാനില്ലെന്ന് പരാതി. പെരിന്തൽമണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ മകൻ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീർ എന്നിവരെയാണ് ഈ മാസം 22 മുതൽ കാണാതായിട്ടുള്ളത്. സുഹൈബും സഫീറും ഇക്കഴിഞ്ഞ മാർച്ച് 27നാണ് സന്ദർശക വിസയിൽ ദുബൈയിലെത്തുന്നത്. പിന്നീട് അബുദാബിയിലെ മില്ലേനിയം ടവറിനടുത്തുള്ള ഗിഫ്റ്റ് കിംഗ് ബിൽഡിംഗിൽ താമസിക്കുമ്പോഴാണ് ഓൺലൈൻ ഇന്റർവ്യൂ വഴി തായ്‌ലാന്റിലേക്കുള്ള തൊഴിൽ വിസ കരസ്ഥമാക്കുന്നത്. ഈമാസം 21ന് അബുദാബിയിൽ നിന്നും […]

Continue Reading

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം – മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിയോടെ മഞ്ചേരി കാരക്കുന്ന് ആലുങ്ങലിലാണ് സംഭവം. കാട്ടുപന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ഷഫീഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ തടിയംപുറത്ത് കുട്ടിമുഹമ്മദിന്റെ മകനാണ്. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷിമ ഷെറിൻ, ഷിയ […]

Continue Reading

ആ വ്യാജ നമ്പറിലുള്ള കാറിന്റെ ഉടമ ഇതാണ് ; അടുത്ത ദിവസം ഖത്തറിലേക്ക് തിരിച്ചു പോകുന്നു !!

മലപ്പുറം – കൊല്ലം ആയൂരിൽ നിന്ന് ആറുവയസുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഒരു വില്ലൻ ഇവിടെയുണ്ട്. കുട്ടിയെ തിരിച്ചുകിട്ടിയതിനുശേഷവും ഒട്ടും ആശ്വാസം കിട്ടാതിരുന്ന ഒരാൾ ആയിരുന്നു അത്. മലപ്പുറം എടവണ്ണ സ്വദേശി ബിമൽ സുരേഷ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റിൽ ഉണ്ടായിരുന്നത് ബിമലിന്റെ വാഹനത്തിന്റെ KL-04- AF-3239 എന്ന നമ്പറാണ്. അതും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച അതേ മോഡൽ വെള്ള സ്വിഫ്റ്റ് ഡിസയർ കാറും . ഒന്നും ചെയ്തില്ലെങ്കിലും സ്വന്തം കാർ […]

Continue Reading