നിലമ്പൂർ ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വിവിധ തസ്തികകളിൽ നിയമനം

Kerala Malappuram
Print Friendly, PDF & Email

മലപ്പുറം – പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നിലവിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എച്ച്.എസ്.എസ്.ടി മലയാളം (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി ഇക്കണോമിക്‌സ് (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി കൊമേഴ്സ് (രണ്ട് ഒഴിവ്), എം.സി.ആർ.ടി (രണ്ട് ഒഴിവ്. ആൺ -1, പെൺ -1), യു.പി.എസ്.ടി മ്യൂസിക്ക് (ഒരു ഒഴിവ്), എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് (ഒരു ഒഴിവ്), ഐ.ടി ഇൻസ്ട്രക്ടർ (ഒരു ഒഴിവ്), ലൈബ്രേറിയൻ (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം.

പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം പേര്, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, ഫോൺ നമ്പർ എന്നീ വിവരങ്ങളും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നേരിട്ടോ തപാൽ മുഖേനെയോ സീനിയർ സൂപ്രണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ചന്തക്കുന്ന് പി.ഒ.,പിൻ -679329 എന്ന വിലാസത്തിൽ ലഭ്യമാക്കണം. റസിഡൻഷ്യൽ സ്‌കൂൾ ആയതിനാൽ സ്‌ക്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും മികവും ഉള്ള
ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്. ഏപ്രിൽ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഫോൺ: 04931 295194, 04931220315.

Leave a Reply

Your email address will not be published. Required fields are marked *