വന്യമൃഗ ശല്യത്തിനെതിരെ വിപ്ലവം : നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണം – പി.വി അൻവർ

Kerala Malappuram
Print Friendly, PDF & Email

നിലമ്പൂർ : വന്യമൃഗ ശല്യത്തിനെതിരായ വിപ്ലവം കേരളത്തിൽ തുടങ്ങണമെന്ന് പി.വി അൻവർ എംഎൽഎ ആവശ്യപ്പെട്ടു. ഇതിന്റെ നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണമെന്നും നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താൻ ഈ വിഷയം മാത്രം മതി. വനാതിർത്തിയോട് ചേർന്നുള്ള 63 മണ്ഡലങ്ങളിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. സാധാരണക്കാരനായി താനും അവർക്കൊപ്പം ഉണ്ടാകും. ഇതിനായി യുഡിഎഫ് നേതാക്കളെ കാണും. മുന്നണിയല്ല വിഷയം. മുന്നണിയെന്നാൽ ജനങ്ങളാണ്. ‘എന്നെ വിട്ടേക്കൂ. എംഎൽഎ സ്ഥാനം ഒന്നും വേണ്ട. ജനങ്ങളുടെ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. മലയോര മേഖലയിലെ മുഴുവൻ ക്രൈസ്തവ സഭകളുമായും തിരുമേനിമാരുമായും സംസാരിക്കണം. ഇവരെയെല്ലാം കൂട്ടിയോജിപ്പിച്ച് വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകണം എന്നും പി.വി അൻവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *