ലഹരിക്കെതിരെ പ്രചാരണവുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസറഗോഡ് നടന്നു

Kerala Kasargodu
Print Friendly, PDF & Email

കാസറഗോഡ് – കായിക വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാമ്പെയിൻ ‘കിക്ക് ഡ്രഗ്‌സ് ‘ൻ്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുൾ റഹ്മാൻ കാസ‍ർകോട് നി‍ർവഹിച്ചു. എംഎൽഎ മാരായ സി എച്ച് കുഞ്ഞമ്പു എം രാജഗോപാലൻ ഇ ചന്ദ്രശേഖരൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ബേബി ബാലകൃഷ്ണൻ ജില്ലാ കളക്ടർ കെ ഇൻപശേഖർ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി ഹബീബ് റഹ്മാൻ വിവിധ അസോസിയേഷൻ ഭാരവാഹികൾ കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കളിക്കളങ്ങളെ സജീവമാക്കി ലഹരിയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് കായിക വകുപ്പിന്റെ ‘കിക്ക് ഡ്രഗ്‌സ്’ 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭൺ ഉദുമ പാലക്കുന്നിൽ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്ത മിനി മാരത്തൺ മത്സരങ്ങൾ വിദ്യാനഗർ കളക്ടറേറ്റ് സമീപം സമാപിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കലക്ടറേറ്റിനു മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വാക്കത്തോൺ ആരംഭിച്ചത് നിരവധിയാളുകൾ പങ്കെടുത്തു . സിവിൽ സ്റ്റേഷനിൽ നിന്ന് തുടങ്ങി പുതിയ സ്റ്റാൻഡ് വരെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ജാഥയുടെ സമാപനത്തോടനുബന്ധിച്ചുള്ള മാരത്തൺ വൈകിട്ട് മൂന്നിന് ചെറുവത്തൂർ ബസ്റ്റാൻഡിൽ നിന്നാരംഭിച്ച് കാലിക്കടവ് ഗ്രൗണ്ടിൽ സമാപിക്കും. കളിക്കളങ്ങളെ വീണ്ടെടുക്കുകയെന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുത്ത സ്‌പോർട്‌സ് ക്ലബ്ലുകൾക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *