കാസർഗോഡ് : അമിതമായി ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നതും, ഫോൺ വിളിക്കുന്നതും ഒക്കെ സഹികെട്ടു അത് ചോദ്യം ചെയ്ത അമ്മയെ മകൻ തല്ലിക്കൊന്നു.. കാസർഗോഡ് നീലേശ്വരം സ്വദേശിനി കണിച്ചിറയിൽ രുഗ്മിണിയെ ആണ് മകൻ സുജിത് കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി വീട്ടിലുണ്ടായ വഴക്കിനിടെ സുജിത് അമ്മയെ തല്ലുന്നത്. ആ പ്രഹരങ്ങളിൽ മാരകമായി പരിക്കേറ്റ രുഗ്മിണിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണമടയുകയായിരുന്നു. ഈ മകൻ സുജിതിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളെ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ .
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

