കാസർകോട് – 70 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബങ്കരക്കുന്നിലാണ് സംഭവം. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടി – ഭവാനി ദമ്പതികളുടെ മകൻ വിവേക് ഷെട്ടി (36) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം ബേക്കറിയുടെ ഉള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് ഇയാൾക്ക് 70 ലക്ഷം രൂപ ലോട്ടറി അടിച്ചത്. ലോട്ടറി അടിച്ചതിൽ നികുതി കഴിച്ച് 44 ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആരതിയാണ് ഭാര്യ. മകൻ ആൽവി.


