കെ സുരേന്ദ്രൻ കാൽവഴുതി വീണു ; കാസർകോട്ടെ ഇന്നത്തെ പരിപാടികൾ റദ്ദാക്കി
കാസർകോട് – ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കാൽവഴുതി വീണ് പരിക്ക്. മംഗൽപാടി പഞ്ചായത്തിലെ ബൂത്തുതല സന്ദർശനത്തിനിടെ കാൽവഴുതി വീണാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് കാസർകോട്ടെ ഇന്നത്തെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ പാർട്ടി പ്രവർത്തകരുമായും, പ്രമുഖ വ്യക്തികൾ, കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കൾ, പഴയകാല പാർട്ടി പ്രവർത്തകർ എന്നിവരുമായിട്ടൊക്കെ കൂടിക്കാഴ്‌ച നടത്തുക എന്നതായിരുന്നു രണ്ടുദിവസമായി ജില്ലയിലെ അദ്ധ്യക്ഷന്റെ പരിപാടി. .
Continue Reading
