തോന്നല്ലൂർ – ആദിക്കാട്ടുകുളങ്ങര റോഡിൽ ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഈ റോഡിൽകൂടിയുളള ഗതാഗതം നാളെ (6) മുതൽ മൂന്ന് ദിവസം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തും. കെ.പി. റോഡിൽ പത്താംമൈൽ ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുടശനാട് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് തണ്ടാനുവിള കുരമ്പാല വഴി പന്തളത്തേക്കും, പന്തളം ഭാഗത്തുനിന്നും പത്താംമൈൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എം.സി.റോഡിൽ കുരമ്പാല-തണ്ടാനുവിള-കുടശനാട് വഴി കെ.പി. റോഡിൽകൂടി വാഹനഗതാഗതം തിരിച്ച് വിടുമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


