പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ

Kerala Pathanamthitta
Print Friendly, PDF & Email

ടെൻഡർ ക്ഷണിച്ചു
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധതരം ബോർഡുകൾ തയ്യാറാക്കി പമ്പ മുതൽ സന്നിധാനം വരെയും ജില്ലയിലെ വിവിധ ഇടത്താവളങ്ങളിലും സ്ഥാപിക്കുന്നതിനും ശബ്ദസന്ദേശം തയ്യാറാക്കുന്നതിനും ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ആരോഗ്യവകുപ്പിന്റെ www.dhs.kerala.gov.in/tenders/ എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 11 ന് പകൽ മൂന്നുവരെ. ഫോൺ : 0468 2222642.

ടെൻഡർ ക്ഷണിച്ചു
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പ ആശുപത്രിയിലേക്ക് ആവശ്യമായ ലാബിനങ്ങളും റീഏജന്റുകളും ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ആരോഗ്യവകുപ്പിന്റെ www.dhs.kerala.gov.in/tenders/ എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 18 ന് പകൽ മൂന്നുവരെ. ഫോൺ : 0468 2222642.

ക്വട്ടേഷൻ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ നവകേരളം കർമ്മപദ്ധതി ഓഫീസ് ഉപയോഗത്തിലേക്കായി 1200 ക്യുബിക് കപ്പാസിറ്റിയിൽ കുറയാത്ത അഞ്ച് സീറ്റ് ടാക്സി /ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയിൽ ഡ്രൈവർ ഉൾപ്പെടെ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് താത്പര്യമുളള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ ഒൻപതിന് ഉച്ചയ്ക്ക് 12 ന് മുമ്പായി ജില്ലാ കളക്ടറേറ്റിലെ പ്ലാനിംഗ് ഓഫീസിലുളള നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം.ഫോൺ : 9188120323.

ക്വട്ടേഷൻ ക്ഷണിച്ചു
റാന്നി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ചിറ്റാർ, കടുമീൻചിറ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ 27 കുട്ടികൾക്ക് പട്ടിക വർഗ വികസന വകുപ്പിന്റെ സംസ്ഥാന തല കായികമേളയായ കളിക്കളം 2023 ന് പങ്കെടുക്കുന്നതിലേക്ക് ആവശ്യമുള്ള ജഴ്സി, അത്ലറ്റിക് ജഴ്സി, ട്രാക്ക് പാന്റ്സ്, ഷോർട്സ്, ഷൂസ്, സ്പൈക്സ്, സ്വിം സ്യൂട്ട് വിത്ത് ക്യാപ്പ് ആന്റ് ഗോഗിൾ എന്നീ സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ : 04735 227703.

കേരള സർക്കാർ ഊർജ്ജസംരക്ഷണ അവാർഡ് – 2023
അപേക്ഷ ക്ഷണിച്ചു
കേരളത്തിൽ നടപ്പാക്കിയ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും പ്രേത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ 2023 ലെ കേരള സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സംഘടനകൾ/സ്ഥാപനങ്ങൾ, ഊർജ്ജകാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ച്ചറൽ/ഗ്രീൻ ബിൽഡിംഗ് കൺസൽട്ടൻസി എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി www.keralaenergy.gov.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 31-നകം ecawardsemc@gmail.comഎന്ന ഇമെയിൽ വഴി സമർപ്പിക്കാം.

ക്വിസ് മത്സരം മാറ്റി വെച്ചു
ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഒക്ടോബർ 19 ന് രാവിലെ 11 ന് ഓഫീസ് അങ്കണത്തിൽ നടത്താനിരുന്ന ക്വിസ് മത്സരം സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 18 ലേക്ക് മാറ്റി വച്ചതായി പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ . 0468-2362070 , ഇമെയിൽ : popta@kkvib.org.

ഐടിഐകളിൽ ഗ്രീവൻസ് പോർട്ടൽ സംവിധാനം പുന:സ്ഥാപിച്ചു
2014 മുതൽ 2022 വരെ എൻസിവിടി എം.ഐ.എസ് പ്രകാരം സർക്കാർ/പ്രൈവറ്റ് ഐടിഐ കളിൽ അഡ്മിഷൻ നേടിയ ട്രെയിനികളുടെ ഇ.എൻ.ടി.സി കളിലെ തിരുത്തലുകൾ വരുത്തുന്നതിന് ഗ്രീവൻസ് പോർട്ടൽ സംവിധാനം പുന:സ്ഥാപിച്ചു. ഇ.എൻ.ടി.സികളിൽ തിരുത്തലുകൾ ആവശ്യമുളള ട്രെയിനികൾക്ക് എൻസിവിടി എം.ഐ.എസ് പോർട്ടലിൽ ലഭ്യമായിട്ടുളള കംപ്ലയിന്റ് ടൂളിലൂടെ ഗ്രീവൻസ് നൽകാം. കൂടുതൽ വിവരങ്ങൾക്ക് പരിശീലനം നേടിയ ഐടിഐ യുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു
പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിഎച്ച്എച്ച്) മാറ്റുന്നതിനുളള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, മുഖേനയോ civilsupplieskerala.gov.in എന്ന പോർട്ടലിലെ സിറ്റിസൺ ലോഗിൻ മുഖേനയോ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കാം. ഒക്ടോബർ 10 മുതൽ 20 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് അതത് താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടുക. അടൂർ – 04734 224856, 9188527346, കോഴഞ്ചേരി – 0468 2222212, 9188527347, റാന്നി – 04735 227504, 9188527348, കോന്നി – 0468 2246060, 9188527349, തിരുവല്ല – 0469 2701327, 9188527350, മല്ലപ്പളളി – 0469 2382374, 9188527351.

യോഗം ചേരും
സംസ്ഥാന ഫുട് വെയർ മാനുഫാക്ചറിംഗ്, അഗ്രിക്കൾച്ചറൽ ഓപ്പറേഷൻ ആൻഡ് അലൈഡ് സെക്ടർ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഉപസമിതിയുടെ തെളിവെടുപ്പ് യോഗം 10 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ലേബർ കമ്മീഷണർ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും. യോഗത്തിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

ജില്ലാതല തൊഴിൽമേള ഏഴിന്
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്തനംതിട്ട ജില്ലാതല തൊഴിൽമേള ഏഴിന് ചെന്നീർക്കര ഐടിഐയിൽ നടക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ഏകദേശം 500 ൽ പരം തൊഴിലവസരങ്ങൾ ഉണ്ടാകും. സർക്കാർ – സ്വകാര്യ ഐടിഐ കളിൽ നിന്നും എൻ സിവിടി/എസ്‌സിവിടി പരിശീലന യോഗ്യത നേടിയ ട്രെയിനികൾക്ക് പങ്കെടുക്കാം.താല്പര്യമുള്ളവർ https://knowledgemission.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ ഒൻപതിന് ചെന്നീർക്കര ഗവ. ഐടിഐയിൽ എത്തിച്ചേരണം. ഫോൺ: 0468258710, 9495138871, 9447593789.

ക്വട്ടേഷൻ ക്ഷണിച്ചു
കൂടൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടം പണിയുന്നതിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തു നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 11ന് ഉച്ചക്ക് രണ്ടു വരെ.ഫോൺ: 04734 270796.

പെൻഷൻ ഇല്ലാത്ത വിമുക്ത ഭടന്മാർക്കും
വിധവകൾക്കും സാമ്പത്തിക സഹായം
പെൻഷൻ ഇല്ലാത്ത സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിമുക്ത ഭടന്മാർക്കും വിധവകൾക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസിൽ ഒക്ടോബർ 31 ന് മുൻപായി അപേക്ഷിക്കാം. സർവീസ് രേഖ, തിരിച്ചറിയൽ കാർഡ്്, ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ പകർപ്പും വരുമാന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോൺ: 0468-2961104.

കളളുഷാപ്പ് ലേലം
2023-26 വർഷത്തേക്കുളള കളളുഷാപ്പുകളുടെ ഒന്നാം ഘട്ട വിൽപ്പനയിൽ ഏറ്റെടുക്കുവാൻ ആളില്ലാതിരുന്ന അടൂർ റേഞ്ചിലെ ഒന്ന്, അഞ്ച്, പത്തനംതിട്ട റേഞ്ചിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് കോന്നി റേഞ്ചിലെ ഒന്ന്, രണ്ട് മല്ലപ്പളളി റേഞ്ചിലെ ഒന്ന്, രണ്ട് തിരുവല്ല റേഞ്ചിലെ ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച് എന്നീ 15 ഗ്രൂപ്പ് കളളുഷാപ്പുകളുടെ രണ്ടാംഘട്ട ഓൺലൈൻ വിൽപ്പന ഒക്ടോബർ 11ന് നടത്തും. രണ്ടാം റൗണ്ട് വിൽപ്പനയിൽ ഏറ്റെടുക്കുവാൻ താൽപര്യമുളളവരും നേരത്തേ ഒറ്റത്തവണ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവരുമായവർ അതാത് ഗ്രൂപ്പിന്റെ 50 ശതമാനം റെന്റൽ/അഡീഷണൽ റെന്റൽ ഓൺലൈൻ മുഖേന ഒടുക്കുവരുത്തി ആറ്, ഏഴ് എന്നീ തീയതികളിലായി അപേക്ഷകൾ etoddy.keralaexcise.gov.in എന്ന യു.ആർ.എൽ മുഖാന്തിരം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളിൽ നിന്നും അറിയാം. ഓൺലൈൻ വിൽപ്പന, താത്ക്കാലിക വിജയിയെ പ്രഖ്യാപിക്കുന്ന നടപടികൾ എന്നിവ https://youtube.com/@SouthZoneExcise എന്ന യൂടൂബ് ലിങ്കി ൽ കൂടി വീക്ഷിക്കാവുന്നതാണെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. സലിം അറിയിച്ചു.ഫോൺ : 0468 2222873.

നവോദയ വിദ്യാലയ പ്രവേശനത്തിന്
ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ്
വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ 2024-25 വർഷത്തേക്ക് ഒമ്പത്,11 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 2024 ഫെബ്രുവരി 10 ന് ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ് നടത്തുന്നു. ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 31 നു മുൻപായി www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം. ഫോൺ. 04735 265246, 9591196535.

മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സ്
ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്സുകളിൽ കെൽട്രോണിൽ സീറ്റൊഴിവ്. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുളള കെൽട്രോൺ നോളജ് സെന്ററിൽ ഹാജരാകണം. ഫോൺ : 9072592412, 9072592416.

Leave a Reply

Your email address will not be published. Required fields are marked *