പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പച്ചക്കറി തൈകളുടെയും ജൈവവളത്തിന്റെയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിജോ പി മാത്യു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സോണി കൊച്ചുതുണ്ടിയില്‍, അംഗങ്ങളായ ബിജിലി പി ഈശോ, ഗീതു മുരളി, സാലി ഫിലിപ്പ്, ടി.ടി വാസു, സി.എം മേരിക്കുട്ടി,കൃഷി ഓഫീസര്‍ രമേഷ് കുമാര്‍, കൃഷി ഓഫീസ് ഉദ്യോഗസ്ഥരായ ആര്‍.എസ് കല, എല്‍ ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *