എം ജി സർവ്വകലാശാല നാടകോത്സവത്തിന് മണി മുഴങ്ങി

Kerala Pathanamthitta
Print Friendly, PDF & Email

@ സന്തോഷ് സദാശിവമഠം

തിരുവല്ല: എംജി സർവ്വകലാശാല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള നാടകോത്സവം ‘ബാബ്റി’ ബുധനാഴ്ച പരുമല ഡിബി പമ്പാ കോളേജിൽ ആരംഭിച്ചു. കോളേജ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ആഷിക് അബു നാടകോൽസവം ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ചെയർമാൻ രാഹുൽമോൻ അധ്യക്ഷത വഹിച്ചു..

ജനറൽ കൺവീനർ കെ എസ് അമൽ സ്വാഗതം പറഞ്ഞു സംഘാടക സമിതി ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, സർവ്വകലാശാല സിൻഡിക്കേറ്റംഗം അഡ്വ. അമൽ ഏബ്രഹാം, രജിസ്ട്രാർ കെ ജയചന്ദ്രൻ, ഡിഎസ്എസ് ഡയറക്ടർ ഏബ്രഹാം കെ ശാമുവേൽ, പ്രോഗ്രാം ചെയർമാൻ റെയിസൺ സാം രാജ്, കൺവീനർ എസ് ഷൈജു എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി അജിൻ തോമസ് നന്ദി പറഞ്ഞു.
1, 2 തീയ്യതികളിൽ വൈകിട്ട് 7 മണി മുതലാണ് നാടക മൽസരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *