പത്തനംതിട്ട – ശബരിമല നട മീനമാസ പൂജകൾക്കായി നാളെ മാർച്ച് 14ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ദീപം തെളിക്കും. മാളികപ്പുറം ക്ഷേത്രനട എം ജി മനു നമ്പൂതിരി തുറക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും.
പൈങ്കുനി ഉത്ര ഉത്സവത്തിനായി 22ന് നട വീണ്ടും തുറക്കും. 23നാണ് ഉത്സവം കൊടിയേറുക. ഏപ്രിൽ 1 നാണു ആറാട്ട്. മേടമാസം വിഷു മഹോത്സവത്തിനായി ഏപ്രിൽ 11 നു വീണ്ടും നട തുറക്കും. ഏപ്രിൽ 15 നാണു വിഷു. ഇക്കാലയളവിൽ സന്നിധാനത്തെ മുറികൾ ഓൺലൈനിൽ ബുക്ക് ചെയ്യാനാകും. onlinetdb.com യാണ് ബുക്ക് ചെയ്യേണ്ടത്. പരമാവധി 14 ദിവസങ്ങൾക്ക് മുമ്പ് വരെ മുറി ബുക്ക് ചെയ്യാം.
sabarimalaonline.org വഴി ദർശനത്തിനായി വെർച്വൽ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.


