മെഴുവേലി – അദ്ധ്യാപക സംഘടനയായ KSTA യുടെ പത്തനംതിട്ട ജില്ലയിലെ മികച്ച സ്‌കൂളുകൾക്കുള്ള സ. പി.ജി. ആനന്ദൻ സ്മാരക പുരസ്കാരം 2024- 2025 സമ്മാനിക്കപ്പെട്ടു. എൽപി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് പരിഗണിക്കപ്പെട്ടത് ഗവ. ജിവിഎൽപി സ്‌കൂൾ ( കൊച്ചു സ്‌കൂൾ ) ആണ്. GLPS കാരംവേലി ആണ് രണ്ടാം സ്ഥാനത്തിന് അർഹരായത്. കഴിഞ്ഞ ദിവസം പുറമറ്റത്തുവെച്ചു നടന്ന പരിപാടിയിൽ മെഴുവേലി ജിവിഎൽപി സ്‌കൂളിനുവേണ്ടി പ്രഥമാദ്ധ്യാപിക ശ്രീമതി. സരിത വിഎസ് പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച സ്‌കൂളുകളായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകൾ.
*LP വിഭാഗം
1.ഗവ. GVLPS മെഴുവേലി
2.GLPS കാരംവേലി
*UP വിഭാഗം
1. GUPS പൂഴിക്കാട്
2. നാഷണൽ UPS വാഴമുട്ടം
*HS വിഭാഗം
1. സെന്റ് തോമസ് HSS ഇരുവെള്ളിപ്ര
2. ഗവ. HSS കടുമീൻചിറ
*HSS /VHSS വിഭാഗം
1. SNDPHSS കാഞ്ഞീറ്റുകര
സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കാരാൽ ഒരു നൂറ്റാണ്ടിനു മുമ്പ് സ്ഥാപിതമായ ഗവ. ജിവിഎൽപി സ്‌കൂൾ ( കൊച്ചുസ്കൂൾ ) കാലഘട്ടത്തിനനുസരിച്ചു മറ്റു പൊതു വിദ്യാലയങ്ങളെപ്പോലെ നിലച്ചുപോകാറായ അവസ്ഥയിൽ നിന്നാണ് ഇപ്പോൾ ഈ പുരസ്‌കാര നിറവിലെത്തിയത് എന്നത് അഭിമാനകരമായ നേട്ടമാണ്. അതിനു പിന്നിലെ അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെയും മാതൃകാ പരമായ ഇടപെടലിനെയും അഭിനന്ദിക്കാതെ വയ്യ. കൊച്ചു സ്‌കൂളിലെ ഈ വർഷത്തെ പഠനയാത്രയുടെ ഭാഗമായി വിദ്യാർത്ഥികളെയും കൊണ്ട് വിമാനത്തിൽ കയറി പറക്കാൻ തയ്യാറെടുക്കുകയാണ്. പൊതു വിദ്യാലയ ചരിത്രത്തിൽ തന്നെ അഭിമാനകരമായ നിമിഷം.

ഒരു കൊച്ചു കെട്ടിടവും, നാല് വിദ്യാർത്ഥികളും അഞ്ചു അദ്ധ്യാപകരും മാത്രമായി ശ്വാസം നിലച്ചു പോകുമെന്ന അവസ്ഥയിൽ നിന്നാണ് ഇന്ന് കേരളത്തിലെ തന്നെ സർക്കാർ സ്‌കൂളിലെ ആദ്യ ശീതീകരിച്ച പ്രീപ്രൈമറി വിഭാഗം അടക്കം പ്രൊജക്ടറും, ഇന്റർനെറ്റും അടക്കം ഉന്നത നിലവാരം പുലർത്തുന്ന ക്ലാസ്സ് റൂമുകൾ അടക്കമുള്ള സംവിധാനങ്ങളോടുകൂടി കൊച്ചുസ്കൂൾ ഇന്ന് 50 ഓളം വിദ്യാർത്ഥികളുടെ ഹാജരുമായി പറക്കുന്നത്.
അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിലുള്ള എല്ലാവർക്കും ആത്മാർത്ഥമായ ആശംസകൾ നേരുകയാണ്.
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


