റാന്നി – നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം പുതിയ നിർമാണ പ്രവർത്തനം സാധ്യമാക്കിയതായി ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പഴവങ്ങാടി – മക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. റാന്നി താലൂക്ക് ആശുപത്രി, എഴുമറ്റൂർ ആശുപത്രി ഉൾപെടെയുള്ള മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം, ചികിത്സ സൗകര്യം എന്നിവ ഉറപ്പാക്കിയെന്ന് മന്ത്രി പറഞ്ഞു.
മണ്ഡലത്തിൽ വിദ്യാഭ്യാസം, ആരോഗ്യം മേഖലയിൽ നിരവധി പദ്ധതി നടപ്പാക്കിയതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് റാന്നി മണ്ഡലത്തിലാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കൂടുതൽ സർക്കാർ സ്‌കൂൾ യാഥാർഥ്യമായത്. 22 കോടി രൂപ ചെലവഴിച്ച് 20 വിദ്യാലയം മണ്ഡലത്തിൽ നിർമിച്ചു. പെരുനാട് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിച്ചു. വെച്ചൂച്ചിറയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് ആശുപത്രി നിർമാണം ആരംഭിച്ചു. സൗജന്യ പിഎസ് സി, യുപിഎസി പരീക്ഷ പരിശീലനം നൽകുന്നു. മണ്ഡലത്തിലെ ആദ്യ നേഴസിംഗ് കോളജ് അയിരൂരിൽ സ്ഥാപിക്കുമെന്നും എംഎൽഎ പറഞ്ഞു.
ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 1.57 കോടി രൂപ ചെലവഴിച്ചാണ് പഴവങ്ങാടി- മക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ ഒ.പി കെട്ടിടം നിർമിച്ചത്.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, വൈസ് പ്രസിഡന്റ് ബിനു വയറൻമരുതി, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ. അനിതകുമാരി, ഡി. പി. എം ഡോ. എസ്. ശ്രീകുമാർ, ആർ.സി.എച്ച് ഓഫീസർ ഡോ. കെ.കെ ശ്യാംകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ ജി നായർ, സ്ഥിരം സമിതി അധ്യക്ഷരായ മേരി ജോൺ, മനോജ് മലയിൽ, മോളി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനോജ് മേമന, ജോൺ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ഇ മാത്യു, ജോയ്‌സി ചാക്കോ, എം ടി സതീഷ്, ആതിര എസ് നായർ, അനിത അനിൽകുമാർ, അന്നമ്മ തോമസ്, സൂസമ്മ ജോൺസൺ, മോനായി പുന്നൂസ്, അനി സുരേഷ്, ബിനിറ്റ് മാത്യു, ജിജി വർഗീസ്, പ്രിയ ഷാജി, എച്ച്എംസി അംഗങ്ങളായ വി കെ സണ്ണി, ഉഷ തോമസ്, അരുൺ നായർ, ബെന്നി മാടത്തുംപടി, ബിനു സി മാത്യു, സിഡിഎസ് ചെയർപേഴ്‌സൺ കെ റ്റി ഉഷ, റാന്നി പഴവങ്ങാടി മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ കെ കണ്ണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മറിയം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേഷ് അമ്പാട്ട്, കെ കെ തോമസ്, സണ്ണി ഇടയാടി, സമദ് മേപ്രത്ത്, എബ്രഹാം കുളമട, പ്രശാന്ത് മോളിക്കൽ, പാപ്പച്ചൻ കൊച്ചു മേപ്പറത്ത്, ത്രിതല പഞ്ചായത്തംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


What do you feel about this post?
Like
Love
Happy
Haha
Sad

