“ആ കൈപ്പുണ്യം തൊട്ടറിഞ്ഞ നാട് വിതുമ്പുന്നു”.. തമ്പിക്കുട്ടി ഡോക്ടറുടെ സംസ്കാരം തിങ്കളാഴ്ച

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട : നാട്ടുകാരുടെ പ്രിയ തമ്പിക്കുട്ടി ഡോക്ടറുടെ വിയോഗത്തിൽ നാട് വിതുമ്പുന്നു.. തുമ്പമൺ നോർത്ത് രാമഞ്ചിറ ബെഥേസ്ദാ ഹോസ്പിറ്റൽ ഡയറക്റ്ററും, സി.എസ്.ഐ അൽമായ സംഘടന മുൻ വൈസ് പ്രസിഡന്റും, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരളാ ഓക്സിലിയറി മുൻ കമ്മറ്റിയംഗവുമായിരുന്ന, പനച്ചക്കുന്നിൽ ഡോ . ഡി. സഖറിയ (84) ഇന്നലെയാണ് അന്തരിച്ചത് . ഒരുകാലത്ത് ദാരിദ്ര്യ പൂർണമായിരുന്ന ഈ നാട്ടിലെ ഗ്രാമീണ ജീവിതത്തിൽ ദൈവദൂതനേപ്പോലെ.. അദ്ദേഹത്തിന്റെ സ്വാന്തനത്തിന്റെ കര സ്പർശമേൽക്കാത്ത നാട്ടുകാർ ഇല്ലായിരുന്നു എന്നുതന്നെ പറയാം. ഈ നാട്ടിലെ മനുഷ്യരുടെ പിറവി മുതൽ അന്ത്യശ്വാസം വരെ മനുഷ്യ ജീവിതത്തിന്റെ ഗതിവിഗതികൾക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ ആശുപത്രിയുടെ നാല് ചുമരുകളും സാക്ഷ്യം വഹിച്ചതിന് കണക്കില്ല.

അദ്ദേഹത്തിന്റെ സൈക്കിളും, പിന്നെ സ്കൂട്ടറും മനുഷ്യ ജീവൻ രക്ഷിക്കാൻ രാപകൽ ഈ നാട്ടിലെ ചിറവരമ്പുകളിലൂടെ ഓടിയിട്ടുള്ള രംഗങ്ങൾ നാട്ടുകാരുടെ മനസിൽ നിന്ന് മായില്ല. നാടിന്റെ പ്രിയ ഡോക്ടർക്ക് അന്ത്യയാത്ര നൽകാൻ നാട് ഒരുങ്ങുകയാണ്. ഭൗതിക ശരീരം ഞായർ വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് നല്ലാനിക്കുന്ന് സി.എസ്.ഐ പള്ളി സെമിത്തേരിയിലും നടക്കും.

ഭാര്യ : മറിയാമ്മ സഖറിയ. പുന്നക്കാട് മലയിൽ കുടുംബാംഗമാണ്.
മക്കൾ : ആനി (ഹ്യൂസ്റ്റൺ) , സോണി (സൗദി) , ക്രിസ്റ്റി (സൗദി) . മരുമക്കൾ ബോബി (ഹ്യൂസ്റ്റൺ) , മനോജ്, ( സൗദി), ജീമോൾ ( സൗദി) .

 

Leave a Reply

Your email address will not be published. Required fields are marked *