പന്തളം – മുൻ പ്രവാസിയും, എൽസ കറിപൗഡർ കമ്പനി ഉടമയും, ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രസിഡന്റുമായ തുമ്പമൺ ഹെവൻവാലി വില്ലയിൽ ശ്രീ. വർഗീസ് മുട്ടം, ഉമ്മൻ ചാണ്ടി എന്ന ജനകിയ നേതാവിനെ പറ്റി ഓർമ്മിക്കുന്നത് ഇങ്ങനെ .
എത്ര പറഞ്ഞാലും ഒന്നും ആകുകയില്ല ഉമ്മൻചാണ്ടിയെക്കുറിച്ചു. അത്രമാത്രം ജനങ്ങൾ നെഞ്ചിലേറ്റിയ ഒരു രാഷ്ട്രീയ നേതാവ് വേറെ ഉണ്ടാകില്ല. ഒരു യഥാർത്ഥ മനുഷ്യ സ്നേഹി ആയിരുന്നു അദ്ദേഹം. എന്റെ ഓർമ്മയിലെ സംഭവം നടക്കുന്നത് 2009 ൽ ആണ്..
എൻ്റെ ഒരു ബന്ധത്തിലുള്ള ഒരു കല്യാണത്തിന് കോട്ടയത്തെ പുതുപ്പള്ളിയിൽ പോയപ്പോൾ ആണ് സംഭവം. വിവാഹപ്പന്തലിൽ നിന്നിരുന്ന എൻ്റെ പുറത്ത് അരോ ഒരാൾ അപ്രതീക്ഷിതമായി തട്ടിയിട്ട് ചോദിക്കുകയാണ്.. ഞാൻ ആരാണ് എന്ന്.. !! തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സാക്ഷാൽ ശീ. ഉമ്മൻ ചാണ്ടി സാർ നിൽക്കുന്നു. എന്നെ അത്ഭുതപെടുത്തിയ ഒരു നിമിഷം ആയിരുന്നു അത്. ഇത്രയേറെ ജനങ്ങളുമായി ഇടപഴകുന്ന ഒരു പൊതു പ്രവർത്തകൻ എന്നെ വർഷങ്ങൾക്ക് ശേഷം ഓർത്തത് തന്നെ എനിക്ക് ആശ്ചര്യമായി തോന്നി. അന്നദ്ദേഹം പ്രതിപക്ഷ നേതാവ് ആണ്. അവിടെ വെച്ച് ഒരു പാട് നേരം ഞങ്ങൾ സംസാരിച്ചു.
പ്രവാസത്തിനും, എന്റെ ഭാര്യയുടെ ഭക്ഷ്യ വിഷബാധമൂലം ഉണ്ടായ അർബുദത്തെ തുടർന്നുണ്ടായ വിയോഗത്തിനും ശേഷം ഞാൻ ആരംഭിച്ച ഓർഗാനിക്ക് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ബിസിനസിനെക്കുറിച്ചും അദ്ദേഹത്തോട് പറഞ്ഞപ്പോൾ.. ഒരു നിമിഷം അദ്ദേഹം ആലോചിച്ചു നിന്നശേഷം എന്നെ നോക്കി പറഞ്ഞു.. താങ്കൾ ഒരു വലിയ ബിസിനസുകാരൻ ആകും എന്ന്.. !! അന്ന് ആ പറഞ്ഞതോ, അനുഗ്രഹിച്ചതോ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു.. അദ്ദേഹത്തിൻ്റെ ആ വാക്ക് 2023 ൽ എന്റെ ജീവിതത്തിൽ യഥാർത്ഥമായി. എൻ്റെ അഭിപ്രായത്തിൽ അദ്ദേഹം ഒരു ദൈവപുത്രൻ തന്നെയാണ്. പ്രവാസത്തിനു ശേഷം നാട്ടിൽ ഞാൻ ആരംഭിച്ച പ്രസ്ഥാനം എൽസാ ഓർഗാനിക് മാസലകൾക്ക് ഇപ്പോൾ ലോകം മുഴുവൻ ആവശ്യക്കാർ നിലവിൽ ഉണ്ട്. വ്യക്തിപരമായി എന്നെ ഏറെ സ്വാധീനിച്ച വ്യക്തിത്വത്തിൻ്റെ ഉടമ ആയിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിൻ്റെ വിയോഗം മലയാളി സമൂഹത്തിനു ഒരു തീരാനഷ്ടമാണ്. അദ്ദേഹത്തിന് നല്ല ഓർമ്മകൾക്ക് മുമ്പിൽ എൻറെ ഒരായിരം ആദരാഞ്ജലികൾ.. !!


