അടൂർ – ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഹീമറ്റോളജി, പെയ്ൻ ആൻഡ് പല്ലിയേറ്റീവ് മെഡിസിൻ, ഇന്റർവെൻഷണൽ റേഡിയോളജി വകുപ്പുകളുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണാ ജോർജ് നാളെ (07 മാർച് 2026) ശനിയാഴ്ച നിർവഹിക്കും. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിക്കും.
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി ആർ ധിൻരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എ പി സന്തോഷ്, റെവ വര്ഗീസ് ജോൺ, ഡോ ബിജു ജോർജ്, ഡോ ബിനു ഗോവിന്ദ്, ഡോ സാജൻ അഹമ്മദ്, ഡോ ബെഞ്ചു ഷാജി വര്ഗീസ്, ഡോ രേഷ്മ ബെൻസൻ, ഡോ രാംകുമാർ, ഡോ അരുൺ ഗോപാലപിള്ള തുടങ്ങിയവർ സംസാരിക്കും.


