പത്തനംതിട്ട : തിരക്കഥാകൃത്ത് നിസാം റാവുത്തർ രണ്ടാം അനുസ്മരണവും സംവിധായകൻ കെ. സതീഷിന്
പുരസ്കാര വിതരണവും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്നു .
സിനിമ സീരിയൽ നാടക നടൻ കടമ്മനിട്ട കരുണാകരൻ തിരക്കഥാകൃത്ത് നിസാം റാവുത്തർ, നടൻ കലാഭവൻ മണി
അനുസ്മരണം ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് നിസാം റാവുത്തർ പുരസ്കാരം സംവിധായകൻ കെ. സതീഷിന് പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി. പി.എസ് രാജേന്ദ്രപ്രസാദ് വിതരണം ചെയ്തതു
സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു .
കൺവീനർ പി.സക്കീർശാന്തി, ഡോക്യൂമെൻ്ററി സംവിധായകൻ ഡോ. ശ്രീജിത്ത് എസ് , എം.വി. സഞ്ജു , എ.ഗോകുലേന്ദ്രൻ , പി.വി.ഹരിഹരൻ , അഡ്വ. പി.സി. ഹരി , നിസാം നൂർമഹൽ , ഷെഫിന നിസാം , ഡോ. ബിന്ദു സാജൻ , കെ.സി. വർഗ്ഗീസ് , ബീനാ ഷാജി , സജി പുരുഷോത്തമൻ , എസ്. രാജേശ്വരൻ ,ബിമൽ റേ സാജൻ , ടി.ആർ. ഓമനക്കുട്ടിയമ്മ എന്നിവർ പ്രസംഗിച്ചു.

അടിക്കുറിപ്പ്:
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള തിരക്കഥാകൃത്ത് നിസാം റാവുത്തർ പുരസ്കാരം സംവിധായകൻ കെ. സതീഷിന് പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി. പി.എസ് രാജേന്ദ്രപ്രസാദ് വിതരണം ചെയ്യുന്നു .


