തിരുവനന്തപുരം കോർപ്പറേഷനിൽ 27 ലൊക്കേഷനുകളിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. ഇതിൽ ജനറൽ വിഭാഗത്തിന് 26 ഉം പട്ടികജാതി വിഭാഗത്തിന് ഒരു ലൊക്കേഷനിലുമാണ് സംരംഭകരാകാൻ അപേക്ഷ ക്ഷണിച്ചത്. പ്രായപരിധി 18-50 വയസ്സ്. എല്ലാ വിഭാഗക്കാർക്കും പ്രായപരിധി ബാധകമാണ്. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അടിസ്ഥാന യോഗ്യത: പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതയുള്ളവർക്കും വനിത, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും, സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് ലഭിക്കും. പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനുകൾ സംവരണം ചെയ്തിട്ടുണ്ട്.
750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26 എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471 2560311, 312, 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0471-2334070, 0471-2334080 എന്നീ നമ്പറുകളിലോ, adpotvm.akshaya@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. മാർച്ച് 7 വരെ അപേക്ഷ സമർപ്പിക്കാം.


